റാന്നി പാലത്തിൽ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താഴെ പമ്പാ നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് ആദ്യം കണ്ടത്. ജെയ്സൻ ആദ്യം വീണിടത്ത് ആഴം കുറവായിരുന്നു. ഇതോടെ എഴുന്നേറ്റ് നിന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോയി അവിടെനിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കണ്ടുനിന്നവർ വിവരം പോലീസിൽ അറിയിച്ചെങ്കിലും തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ ഓടിയെത്തുമ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിത്താണിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിൽ ജെയ്സന്റെ മൃതദേഹം കണ്ടെത്തി. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
STORY HIGHLIGHT: man jumps from ranni bridge suspected suicide