Kerala

മുനമ്പത്ത് പ്രതിഷേധം; ജുഡീഷ്യല്‍ കമ്മീഷന്‍ പ്രഹസനം! തീരുമാനം നിരാശാജനകം – protest in munambam against kerala govt decision to appoint judicial commission

വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതി. തര്‍ക്കപരിഹാരം വീണ്ടും നീണ്ടുപോവാനാണ് സാധ്യതയെന്നും അതിനാൽ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. തീരുമാനം നിരാശാജനകമാണ്. കുടിയിറക്കില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല, തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ പ്രഹസനമാണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത് പ്രദേശവാസികള്‍ മുനമ്പത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മുനമ്പം തര്‍ക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ വിഷയം പഠിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. എല്ലാവശവും പരിഗണിച്ചതിന് ശേഷം ശാശ്വതമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ വഖഫ് നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളൊന്നുമുണ്ടാവില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

STORY HIGHLIGHT: protest in munambam against kerala govt decision to appoint judicial commission