നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് നിരപരാധിയാണെന്ന വാദം ആവര്‍ത്തിച്ച് ബിഗ് ബോസ് മലയാളം സീസണ് 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍.
എന്ത് തന്നെയായാലും ദിലീപിനെ പോലെ ഒരാള്‍ ഇത്രയും വലിയ മണ്ടത്തരം ഒരിക്കലും ചെയ്യില്ലെന്നതാണ് റിയാലിറ്റി. ഹേമ കമ്മിറ്റിയില്‍ നടി താരങ്ങള്‍ക്കെതിരെ പരാതി പറഞ്ഞതിനുപിന്നാലെ ഒരു യൂടൂബ് ചാനല്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. മലയാള സിനിമയിലെ ഏറ്റവും മാന്യനായ താരമായി തോന്നിയത് ദിലീപിനെയാണെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍ പറയുന്നത്. ദിലീപ് കേസിലെ സത്യം പൊതുസമൂഹം എന്നെങ്കിലും മനസിലാക്കുമെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും, നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴും അതില്‍ ദിലീപിന്റെ പേരുണ്ടായിരുന്നില്ലെന്ന് ബിഗ് ബോസ് താരം കൂടിയായ അഖില്‍ അഭിപ്രായപ്പെട്ടു.
‘ദിലീപ് ഇല്ലാതായാല്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് ആരൊക്കെ കരുതുന്നുവോ അവരൊക്കെയാണ് അദ്ദേഹത്തെ കുടുക്കിയത്. അതിലൊരു പേരല്ല പ്രധാനം. തുടക്കം മുതല്‍ ഞാന്‍ പറയുന്നൊരു കാര്യമുണ്ട്. പൊതു സമൂഹം കേസിന്റെ ശരികളിലേക്ക് എത്താന്‍ കുറച്ചുകൂടി വൈകും. ഇപ്പോള്‍ പലരും ഇല്ലാത്ത നന്മമരം കളിച്ചു നടക്കുന്നുണ്ട്.
‘എപ്പോള്‍ ഈ കേസിന്റെ വിധി വരുന്നോ അതിന് ശേഷം പലര്‍ക്കും തുറന്ന് പറയാന്‍ ധൈര്യമുണ്ടാവും. നമ്മള് ഒരു ധാരണയില്‍ അങ്ങ് എത്തി ചേരുകയാണ്. ഏറ്റവും രസകരമായ ഒരു കാര്യം പറഞ്ഞാല്‍ ഇപ്പോഴത്തെ ഹേമ കമ്മീഷന് വിഷയങ്ങളൊക്കെ വന്നില്ലേ, അപ്പോള്‍ എനിക്ക് തോന്നിയത് മലയാള സിനിമയിലെ ഏറ്റവും മാന്യന് ദിലീപേട്ടന് ആണെന്നാണ്’ അഖില്‍ മാരാര്‍ പറയുന്നു.
‘ഒരാള്‍ പോലും ഹേമ കമ്മീഷനില്‍ അദ്ദേഹത്തെക്കുറിച്ച് കുറ്റം പറഞ്ഞിട്ടില്ലല്ലോ. ആരും പറഞ്ഞിട്ടില്ല. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും പറഞ്ഞിട്ടില്ല. സാധാരണ ഒരാള്‍ കേസില്‍ പെട്ടാല്‍ കൂടുതല്‍ പേര് ധൈര്യത്തോടെ തുറന്ന് പറയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരികയല്ലേ ചെയ്യുക. ദിലീപ് 2017ല്‍ ജയിലില്‍ പോയതിന് ശേഷവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷവും ഒരു സ്ത്രീയും ദിലീപിനെ കുറിച്ച് മോശം പറഞ്ഞതായി നമ്മളാരും കേട്ടിട്ടില്ല’ അഖില്‍ ചൂണ്ടിക്കാണിച്ചു.
‘ദിലീപിനെതിരെ ഏതെങ്കിലും സ്ത്രീ മൊഴി കൊടുത്തെന്നാണോ? ഒരിക്കലും അല്ല. നമ്മള് അടുത്തിടെ കേട്ട പേരുകള്‍ എല്ലാം നോക്കൂ. നിവിന്‍ പോളിക്ക് എതിരായ കേസ് വ്യാജമാണെന്നു തെളിഞ്ഞു. സിദിഖ് ഇക്കയ്ക്കെതിരേ വന്നത് നോക്കൂ. ഒരു സ്ത്രീ നേരിട്ട് വന്നു പറയുകയാണ്, ഇന്നയാള് എന്നെ പീഡിപ്പിച്ചുവെന്ന്. ആ സ്ത്രീ തന്നെ പറയുകയാണ് ഈ ആള് ഞങ്ങളുടെ ഉപദ്രവിച്ചു എന്ന്’ അഖില്‍ മാരാര്‍ തുടര്‍ന്നു.
‘ദിലീപിനെതിരെ അങ്ങനെ ഏതെങ്കിലും സ്ത്രീ മൊഴി കൊടുത്തിട്ടുണ്ടോ? നമ്മള് അതിജീവിത എന്ന് വിളിക്കുന്ന പെണ്‍കുട്ടി പോലും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പോലീസിനോടും അവര്‍ പറഞ്ഞിട്ടില്ല. ദിലീപിനെ സംശയം ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. ഇവിടെയൊരു ക്രിമിനലാണ് പറഞ്ഞിരിക്കുന്നത്. ക്രിമിനലിനെ നമ്മള് വിശ്വസിക്കുക എന്ന ക്രൂരമായ കാഴ്ചയാണ് നമ്മള് കേരളത്തില്‍ കണ്ടത്’ അഖില്‍ ആരോപിക്കുന്നു.
‘സ്ത്രീകള്‍ നേരില്‍ പീഡിപ്പിച്ചു എന്ന് പറയുന്ന വിഷയങ്ങളില്‍ ഒന്നും നാം ഇതിന്റെ പത്ത് ശതമാനം പ്രാധാന്യം പോലും കാണിച്ചിട്ടില്ല. ദിലീപിനെ കടന്നാക്രമിച്ചതിന്റെ പതിലൊന്നല്ലേ നമ്മള് മറ്റുള്ളവരോട് ചെയ്തിട്ടുള്ളൂ. ഒരുപാട് ആള്‍ക്കാരുടെ പേരുകള്‍ ഇപ്പോള്‍ വന്നല്ലോ. ഇതിന്റെയൊക്കെ സത്യം പുറത്തുവരാനുണ്ട്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് വന്നതോടെ മലയാള സിനിമയില്‍ ഒരു പെണ്‍കുട്ടികളും ദിലീപിനെതിരെ പരാതി കൊടുത്തില്ല എന്ന ആശ്വാസം അദ്ദേഹത്തിനുണ്ട്.’ അഖില്‍ ചൂണ്ടിക്കാട്ടി.
ഒരാള്‍ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ആ ആള്‍ക്ക് എതിരായി വലിയൊരു വിഭാഗം ഇപ്പുറത്ത് ഉണ്ടായിക്കൊണ്ടിരിക്കും. കൊച്ചിയിലെ നഗരത്തില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു ശക്തിയായി ദിലീപ് വളരുന്നു. ഈ സാഹചര്യത്തില്‍ ഇവനെ ഏത് വിധേനയും പണിയണം, അല്ലെങ്കില്‍ നമ്മള്‍ക്കെല്ലാം നഷ്ടമാണെന്ന് കരുതി ഇപ്പുറത്ത് ഒത്തുകൂടുന്ന ഒരുവിഭാഗം ആള്ക്കാര്. ഒരു സിനിമ പോലെ കണ്ടാല്‍ മതി ഇതൊക്കെ.
ഒത്തുകൂടിയ ആളുകള്‍ക്ക് തകര്‍ക്കേണ്ടത് ദിലീപ് എന്ന് പറയുന്ന വ്യക്തിയെ അല്ല. ദിലീപ് എന്ന് പറയുന്ന നിര്‍മ്മാതാവിനെ, ദിലീപ് എന്ന് പറയുന്ന വിതരണക്കാരനെ, ദിലീപ് എന്ന് പറയുന്ന സിനിമ നടനെ യുമാണ് ഇവര്‍ക്ക് തകര്‍ക്കേണ്ടത്. മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും അതിശക്തിയോടെ ദിലീപ് നില്ക്കുന്ന സമയമാണ് അത്.
ദിലീപിനെ ഏത് വിധേനയും തകര്‍ക്കണമെന്ന് കരുതി നില്‍ക്കുന്നവര്‍ക്ക് മുമ്പിലേക്കാണ് വലിയൊരു കാരണം കിട്ടുകയാണ്. ആ കാരണത്തിലേക്ക് അവര്‍ ഫോക്കസ് ചെയ്യുകയാണ്. അതിന് വേണ്ടി ഇവര്‍ കരുതിക്കൂട്ടി കളിച്ചത് അല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. അതിലൂടെ സംഭവിച്ചത് എന്താണ്. ഇന്നൊക്കെ എന്തുമ്പോഴേക്കും ദിലീപ് എന്ന നടന്റെ കരിയര്‍ ഏറെക്കുറെ ഇല്ലാതായി.
സിനിമകള്‍ മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത്. അല്ലാതെ ഈ ഒരു പ്രശ്നം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഒരാളുടെ മനഃസമാധാനം കെടുത്തി ജീവിതം തകര്‍ത്ത് കഴിയുമ്പോള്‍ സ്വാഭാവികമായും അയാളുടെ ചിന്തകള്‍ എല്ലാം തന്നെ പാളിക്കൊണ്ടിരിക്കും. ഈ കേസില്‍ നിന്നും ദിലീപിനെ കുറ്റവിമുക്തനാക്കുകയാണെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട ഈ ഏഴ് വര്‍ഷക്കാലം തിരിച്ചുകൊടുക്കാന്‍ ഈ ആള്‍ക്കാര്‍ക്ക് കഴിയുമോയെന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു.