Recipe

ഒരുതവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു സ്നാക്ക്സ് റെസിപ്പി; പനീര്‍ പെട്ടി | Paneer Petti

ഒരുതവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു റെസിപ്പി. രുചികരമായ ഒരു സ്നാക്ക്സ് റെസിപ്പിയാണിത്. പനീർ പെട്ടി. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മുട്ട- 6 എണ്ണം
  • പഞ്ചസാര- 6 ടേബിള്‍ സ്പൂണ്‍ അണ്ടിപ്പരിപ്പ്- 10 എണ്ണം
  • ബദാം- 5 എണ്ണം
  • നെയ്യ്- ആവശ്യത്തിന്
  • ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂണ്‍
  • മൈദ- 250 ഗ്രാം
  • പാല്‍- 1/2 കപ്പ്
  • ഉപ്പ്- പാകത്തിന്
  • വെള്ളം- ആവശ്യത്തിന്
  • റോസ് വാട്ടര്‍- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം എന്നിവ നെയ്യില്‍ ചെറുതായി മൂപ്പിക്കുക. ഇതിലേക്ക് നാല് മുട്ട ഉടച്ചുചേര്‍ക്കുക. ഇത് നന്നായി യോജിപ്പിക്കുക. പാതി വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വറുത്തെടുക്കുക. ശേഷം വാങ്ങിവെയ്ക്കാം. മൈദ, രണ്ട് മുട്ടയുടെ മഞ്ഞ, പാല്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. നന്നായി യോജിപ്പിക്കണം. ഇത് കുറച്ചുകട്ടിയില്‍ ദോശയായി ചുട്ടെടുക്കുക.

ചൂട് ദോശയിലേക്ക് നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നാല് ഭാഗവും മടക്കിവെയ്ക്കുക. (പെട്ടിപ്പരുവത്തിലാക്കുക.) ഇത് മുട്ടയുടെ വെള്ളയില്‍ മുക്കി ദോശത്തട്ടില്‍ മൂപ്പിച്ചെടുക്കുക. കാല്‍ കപ്പ് വെള്ളം ചൂടാക്കുക. ഇത് തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. പഞ്ചസാര അലിഞ്ഞതിന് ശേഷം വാങ്ങിവെയ്ക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക. തണുത്തതിന് ശേഷം നേരത്തെ തയ്യാറാക്കിവെച്ച പെട്ടി ചേര്‍ക്കുക. 15 മിനിറ്റിന് ശേഷം അലങ്കരിച്ച് വിളമ്പാം.