Explainers

ഇതാ വയനാട്ടില്‍ ഉദിച്ചുയരുന്നു പുതിയൊരു ‘ഇന്ദിര’: ‘ഗാന്ധിമാര്‍ക്കു’ തീര്‍ കൊടുത്ത ഭൂമിയായി വയനാട് മണ്ഡലം; കന്നി മത്സരത്തില്‍ റെക്കോര്‍ഡിട്ട് പ്രിയങ്ക

നിരവധി പ്രത്യേകതകളോടു കൂടിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാവി പിറക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പ്രയങ്കാഗാന്ധിയുടെ കന്നി അങ്കത്തിലെ വിജയമാണ് കുറിക്കപ്പെടുന്നതെന്ന പ്രത്യേകത തൊട്ട്, കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലും, സംഘടനാ രാഷ്ട്രീയത്തിലും പുതിയൊരു ‘ഇന്ദിര’യുടെ പിറവി കൂടിയാണ് ഈ വിജയം. പുരോഗമന പാര്‍ട്ടികള്‍ പാടിക്കൊണ്ടിരുന്ന ഒരു മുദ്രാവാക്യ ഗാനമുണ്ട്. ‘ ഗാന്ധിമാര്‍ക്കു തീര്‍ കൊടുത്ത ഭൂമിയല്ല ഭാരതം.. ഹിന്ദു രാഷ്ട്ര വാദികളുടെ സ്വന്തമല്ല ഭാരതം’ എന്നാണ്. ഇതു രണ്ടും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മന്ത്രിസഭയുള്ള കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലം ഗാന്ധിമാര്‍ക്ക് തീറെഴുതി നല്‍കിയിരിക്കുകയാണ് ജനം.

വോട്ടര്‍മാര്‍ക്ക് കേരളത്തിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളെക്കാളും ഗാന്ധി കുടുംബത്തിനെയാണ് വിശ്വാസവും ഇഷ്ടവുമെന്ന് ഉറപ്പിച്ചു പറയുകയാണ്. രാജം ഭരിക്കുന്നത് ബി.ജെ.പിയും. പുരോഗമന പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യ ഗാനത്തിലെ വരികള്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്. ഗാന്ധിമാര്‍ക്ക് തീറെഴുതി കൊടുക്കുകയും, ഹിന്ദു രാഷ്ട്രവാദികള്‍ക്ക് ഭാരതം സ്വന്തവുമായിരിക്കുന്നു എന്ന്. പക്ഷെ, വയനാട്ടിലെ മത്സരവുമായി ബന്ധപ്പെട്ടുള്ള വിശകലനം നടത്തുമ്പോള്‍ പ്രിയങ്കയുടെ വിജയത്തിളക്കം എങ്ങനെ വന്നുവെന്നതാണ് പ്രധാനം. റായ്ബറേലിയും, അമേഠിയും പോലെ ഗാന്ധി കുടുംബത്തിന് ഏറെ പ്രയപ്പെട്ടതാവുകയാണ് വയനാട്. ഒരിക്കലും കൈവിടില്ലെന്നുറപ്പുള്ള ഇന്ത്യയിലെ മൂന്നു മണ്ഡലങ്ങള്‍.

അതാണ് രാഷ്ട്രീയ ഇന്ത്യയില്‍ കോണ്‍ഡഗ്രസിന്റെ അടയാാളങ്ങള്‍. ഇന്ദിരാഗാന്ധിയുടെ ഛായ ഉണ്ടെന്ന് കോണ്‍ഗ്രസുകാര്‍ മാത്രമല്ല പറഞ്ഞിരുന്നത്. പ്രിയങ്കയ്ക്ക് അതൊരു പ്ലസ് പോയിന്‍രുകൂടിയാണ്. കാരണം, ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്നു. അയണ്‍ ലേഡി എന്ന വിളിപ്പേരിനര്‍ഹയും. ഇന്ദിരയ. െവെല്ലാന്‍ മറ്റൊരാള്‍ കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തില്‍ എത്തിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്കു പോലും കാരണം. പിന്നീടെത്തിയ സോണിയാഗാന്ധിയുടെ നേതൃത്വം ഒരുപോലെ അംഗീകരിക്കുന്നവര്‍ കുറവായിരുന്നു. രാഹുല്‍ഗാന്ധിയെ ‘പയ്യന്‍’ എന്ന നിലിലുമാണ് കണ്ടത്.

ഇതെല്ലാം ബി.ജെ.പിക്ക് വളവും, കോണ്‍ഗ്രസിന് നെഗറ്റീവുമായി മാറി. എന്നാല്‍, പ്രിയങ്കാഗാന്ധിക്ക് ലോക്‌സഭയില്‍ ഒരു ഇടം ഉണ്ടെന്ന് മനസ്സിലാക്കിയാണ് വയനാട്ടില്‍ മത്സരിക്കാന്‍ ക്ഷണിച്ചത്. പ്രിയങ്ക അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു ഇന്ദിരയായി കോണ്‍ഗ്രസില്‍ ഉര്‍ന്നു വരുന്ന കാലമാണ് വരാന്‍ പോകുന്നത്. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിയെയും കടത്തിവെട്ടിയാണ് പോകുന്നത്. പകുതി വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം പ്രിയങ്ക നേടിയിരുന്നു. ഇപ്പോള്‍ അവരുടെ ഭൂരിപക്ഷം നാലു ലക്ഷത്തിനു മുകളിലായിരിക്കുകയാണ്.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടന്നു. 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ അന്ന് ജയിച്ചത്. എന്നാല്‍, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലേ യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായത് യു.ഡി.എഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്.

CONTENT HIGHLIGHTS; Here is a new ‘Indira’ emerging in Wayanad: Wayanad Constituency as land given to ‘Gandhis’; Priyanka set a record in the maiden competition

Latest News