ഈ തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് പലരും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണമാണ് കൂടുതലും കഴിക്കാറുള്ളത്. തലേദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം പിറ്റേദിവസം ചൂടാക്കി കഴിക്കുന്നത് ഒട്ടുംതന്നെ ഗുണകരമല്ല എന്ന് പലരും പറയുകയും ചെയ്യാറുണ്ട് ചോറ് അടക്കമുള്ളവ ബാക്കി വന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് നമ്മൾ ചെയ്യുക സൂക്ഷിക്കുന്ന ചോറ് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് എന്നാണ് ഇപ്പോൾ വിദഗ്ധർ പറയുന്നത്. എല്ലാദിവസവും പാചകം ചെയ്യുന്ന ചോറിനേക്കാൾ ആരോഗ്യഗുണമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് എന്ന വിദഗ്ധർ പറയുന്നു
ഇതിന്റെ കാരണമായി പറയുന്നത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അന്നജം രൂപാന്തരം സംഭവിക്കും എന്നാണ് ഇത് കൂടുതൽ ആരോഗ്യപ്രദമായി മാറും മാത്രമല്ല ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലാസ്മിക്ക് ഇൻഡക്സ് വളരെ കുറവായിരിക്കും. ഫൈബറുകളുടെ അതേ ഗുണം തന്നെയാണ് ഈ ഒരു ചോറിൽ നിന്നും ലഭിക്കുന്നത് മാത്രമല്ല കുടലിന്റെ ആരോഗ്യത്തിന് സഹായകരമായ ചില ബാക്ടീരിയകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇതുവഴി വൻകുടൽ അർബുദം പോലെയുള്ള രോഗങ്ങൾ തടയാൻ സാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത് ഫ്രിഡ്ജിൽ വച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യുന്നുണ്ട് കാരണം വളരെ കുറഞ്ഞ കലോറി മാത്രമാണ് ഈ ചോറിൽ ഉണ്ടാവുക ഭാരം കുറയ്ക്കുവാനും ഈ ഒരു ചോറിന് സാധിക്കും എന്നാണ് വിദഗ്ധർ കണ്ടു വച്ചിരിക്കുന്നത് അതേപോലെതന്നെ ഫ്രിഡ്ജിൽ വച്ച ചോറ് വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ പോലും അതിന് ഗുണങ്ങൾ കുറയുന്നില്ല എന്ന് പറയുന്നു ഇനി ഫ്രിഡ്ജിൽ വച്ച ചോറ് ഉപയോഗിക്കാൻ യാതൊരു മടിയും കാണിക്കേണ്ട കാര്യമില്ല. ധൈര്യമായി നമുക്ക് ഫ്രിഡ്ജിൽ വച്ച ചോറ് ഏറെ രുചികരമായ രീതിയിൽ കഴിക്കാവുന്നതാണ് ഒരു ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങൾ ഏറെയാണ്