Health

തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന നിത്യ ജീവിതത്തിലെ ശീലങ്ങൾ ഇവയാണ്

നമ്മുടെ തലച്ചോറാണ് നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ തലചോറിന്റെ ആരോഗ്യം മികച്ചതാക്കി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. അതിനുവേണ്ടി നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ശീലങ്ങൾ ഒഴിവാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഏതൊരു കാര്യവും 24 മണിക്കൂറും വർക്ക് ചെയ്യുകയാണെങ്കിൽ അത് കേടാകും. അത് ഇപ്പോൾ ഒരു ടിവി ആണെങ്കിൽ പോലും അങ്ങനെയാണ് അതുപോലെതന്നെയാണ് നമ്മുടെ തലച്ചോറും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ഒരുപാട് സമയം മൊബൈലിലും ലാപ്ടോപ്പിലും ഒക്കെ ചിലവഴിക്കുന്നത് നമ്മുടെ തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് ഇതുവഴി അത് ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഇത്തരം സാധനങ്ങളോട് അഡിക്ഷൻ തോന്നി തുടങ്ങുന്നത് അതേപോലെ തെറ്റായ രീതിയിൽ ഇരിക്കുന്നത് പതിവാക്കുകയാണെങ്കിൽ അത് തലച്ചോറിലെ രക്തയോട്ടം കുറയ്ക്കുവാനാണ് കാരണമാകുന്നത്

ദിവസവും ഒരുപാട് സമയം ഇരിക്കുക എന്നത് ഡിമാൻസിയ അൽഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യതയാണ് നൽകുന്നത് ഇത് 30% ത്തോളം തലച്ചോറിന് പ്രശ്നമായി വരുന്നുണ്ട് അതേപോലെ ഉയർന്ന അളവിൽ പഞ്ചസാരയും മധുരവും കഴിക്കുന്നത് തലച്ചോറിനെ മോശമായി ബാധിക്കും തലച്ചോറിലെ ഇൻസുലിൻ നിയന്ത്രണത്തെ ഇത് നശിപ്പിക്കുകയും ഒരു വൈജ്ഞാനിക തകർച്ചയിലേക്ക് കൊണ്ടുവരികയുമാണ് ചെയ്യുന്നത് അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങളിലേക്കും ഇത് നയിക്കും

മറ്റൊന്ന് പുകവലി പോലെയുള്ളവയാണ് അങ്ങനെയുള്ള ശീലങ്ങൾ തലച്ചോറിലെ നിക്കോട്ടിംഗ് റിസപ്റ്ററുകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത് ഇത് ഡിമെൻഷ്യ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകും. അതേപോലെ എല്ലാദിവസവും 200 മില്ലിഗ്രാം കൂടുതൽ കഴിക്കുകയാണെങ്കിൽ അത് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായ രീതിയിൽ ബാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്