വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉള്ളി – 1 എണ്ണം
വറ്റൽ മുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 3 എണ്ണം
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
പാവക്ക – 150 ഗ്രാം
പപ്പായ – 250 ഗ്രാം
തേങ്ങ – 1/2 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ആദ്യമായി ഒരു മൺചട്ടി ഒന്ന് ചൂടാക്കിയെടുക്കാം. ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടാവുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കണം. ശേഷം കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ട് വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വയറ്റിയെടുക്കാം. അതിലേക്ക് എരിവിന് ആവശ്യമായ മൂന്ന് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് 150 ഗ്രാം പാവയ്ക്കാ ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. അതുപോലെ 250 ഗ്രാം പപ്പായ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇത് വേവാൻ ആവശ്യമായ വെള്ളം, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കാം. ഇത് പകുതിയിൽ കൂടുതൽ വേവായാൽ ഇതിലേക്ക് അര കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒന്ന് ആവി കയറിയതിന് ശേഷം എല്ലാം കൂടെ നന്നായി യോജിപ്പിച്ചെടുക്കാം. സ്വാദിഷ്ടമായ പപ്പായ പാവയ്ക്ക തോരൻ റെഡി.