ഗ്ലൂട്ടാത്തയോണ്‍ നമ്മുടെ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഒന്നാണ്. ഇത് ചര്‍മത്തിലെ ചുളിവ് മാറാനും ചെറുപ്പം തോന്നിപ്പിയ്ക്കാനും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ചില പ്രത്യേക ഭക്ഷണങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പുറമേ നിന്നുള്ള ഈ ട്രീറ്റ്മെന്റിന് ചെലവുമേറും. ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങളും ഉണ്ടാകും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇത്തരത്തില്‍ ഒരു ജ്യൂസ് തയ്യാറാക്കാം.ഇത് ചര്‍മത്തില്‍ പുരട്ടുകയും ഒപ്പം കുടിയ്ക്കുകയും ചെയ്യാം എന്നതാണ് ഗുണം.
ഇതിനായി വേണ്ടത് നെല്ലിക്ക, ക്യാരറ്റ്, ബീററ്റൂട്ട്, പോംഗ്രനേറ്റ് എന്നിവയാണ്. ഒപ്പം അല്പം തേനും വേണം. നെല്ലിക്ക ആരോഗ്യസംരക്ഷണത്തിനും ഒപ്പം ചര്‍മ, മുടി സംരക്ഷണത്തിനും മികച്ചതാണ്. വൈറ്റമിന്‍ സിയുടെ നല്ല ഉറവിടം. ചർമ്മത്തിലെ സ്വാഭാവിക നിറം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് നെല്ലിക്ക. മുഖത്ത് ഉണ്ടാകുന്ന കറുത്ത കുത്തുകൾ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല ചർമ്മ സൗന്ദര്യം വർധിപ്പിക്കാനും നെല്ലിക്ക ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനും ഉത്തമമാണ് ഇത്.
തേന്‍ ചര്‍മ്മത്തെ സോഫ്റ്റാക്കി നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിലെ കറുത്തപാടുകള്‍ അകറ്റാനും, ചര്‍മ്മത്തെ മോയ്സ്ച്വര്‍ ചെയ്ത് യുവത്വം ഉളളതാക്കി നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇത് അത്യുത്തമമാണ്. തേൻ മുഖക്കുരു അകറ്റുന്നതിനും പാടുകൾ സുഖപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുന്നതിനും സഹായിക്കുന്നു. ഒരു മികച്ച കൊളാജൻ വർദ്ധക ഘടകവുമാണ് തേൻ .സൗന്ദര്യസംരക്ഷണത്തിന് ബീറ്റ്റൂട്ടും ഏറെ നല്ലതാണ്. ചര്‍മത്തിന് നിറം, തിളക്കം എന്നിവ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. ചെറുപ്പം നല്കുന്ന ഒന്നാണിത്. പോംഗ്രനേറ്റും ഈ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് ഒന്നാണിത്. ഇത് തയ്യാറാക്കാന്‍ ക്യാരറ്റും ബീറ്റ്റൂട്ടും തൊലി കളയുക. നെല്ലിക്കയും പോംഗ്രനേറ്റും എടുക്കുക. എല്ലാം ചേര്‍ത്ത് ജ്യൂസാക്കാം. ഇതില്‍ ലേശം തേന്‍ കൂടി ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടുന്നതും കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.
ക്യാരറ്റും ഏറെ നല്ലതാണ്. ഇതും ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണം നല്കുന്ന ഒന്നാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ, സി, ബീറ്റാ-കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ചര്‍മ്മം മനോഹരമാക്കുന്നതിനും, കറുത്ത പാടുകള്‍ ഇല്ലാതാക്കാനും, ചര്‍മ്മം ക്ലിയറാക്കാനും, സോഫ്റ്റായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്.