വളരെ സ്വാദിഷ്ടമായ ഒരു കൂർക്ക ഉപ്പേരി വെച്ചാലോ? ഉച്ചയൂണിന് ഈ കൂർക്ക ഉപ്പേരി കൂടെ ഉണ്ടെങ്കിൽ ഊണ് കുശാലായി.
ആവശ്യമായ ചേരുവകൾ
- തൊലി കളഞ്ഞ് ചെറുതായി മുറിച്ചെടുത്ത കൂർക്ക ആദ്യം ഉപ്പും ചേർത്ത് വേവിക്കുക. മാറ്റി വെക്കുക.
- ചെറിയ ഉള്ളി-5 എണ്ണം
- മുളക് പൊടി 3 സ്പൂൺ
- വെളുത്തുള്ളി -1 എണ്ണം
തയ്യാറാക്കുന്ന വിധം
ഇവ നന്നായി അരച്ചെടുക്കുക. ശേഷം ഒരു തവയിൽ കടുക് വറുക്കുക. വറ്റൽ മുളകും കറിവേപ്പിലയും ചേർക്കുക. അരപ്പ് ചേർത്ത് ഇളക്കുക. അരപ്പ് നന്നായി വാടിക്കഴിഞ്ഞതിന് ശേഷം വേവിച്ച് വച്ച കൂർക്ക ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.