വെജിറ്റെറിയന്‍സിനു വേണ്ടി ഒരു കിടിലൻ ഓംലെറ്റ് തയ്യാറാക്കിയാലോ? മുട്ടയില്ലാതെ ഒരു ഓംലെറ്റ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.കടല പൊടി 1/2 കപ്പ്
- 2.കൃപ്സിക്കം,കൃരറ്റ്,തക്കാളി,പച്ചമുളക്,മല്ലിയില..എല്ലാം ചെറുതായി അരിഞ്ഞത് 1/2 കപ്പ്
- 3.മഞള്‍പൊടി 2 നുള്ള്
- 4.ജീരകം 2 നുള്ള്
- 5.കുരുമുളക് പൊടി 1/4 ടേബിൾസ്പൂൺ
- 6.എണ്ണ
- 7.വെള്ളം
- 8.ഉപ്പ്
തയ്യാറാക്കുന്ന വിധം
കടല പൊടിയില്‍ മഞ്ഞള്‍പൊടിയും ഉപ്പും കുരുമുളകും ജീരകവും കുറച്ച് വെള്ളവും ഒഴിച്ച് കട്ടിക്ക് കലക്കി എടുക്കുക. ഇതിലേക്ക് വെജിറ്റബിള്‍സും ചേര്‍ത്ത് ഇളക്കി ചൂടായ തവയില്‍ എണ്ണ തടവി കൂട്ട് ഒഴിച്ചു പരത്തി ചുട്ടെടുക്കാം.