ഗോതമ്പ്
ബദാo
പിസ്ത
പഞ്ചസാര
പാൽപൊടി
. കുറച്ച് ഗോതമ്പ് എടുത്തിട്ട് നല്ലത് പോലെ കഴുകിയതിനു ശേഷം പന്ത്രണ്ടു മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കണം. അതിനു ശേഷം ഒരു അരിപ്പയിൽ വെള്ളം വാർത്തിട്ട് കോട്ടൺ തുണി നനച്ചിട്ടു കൊടുക്കണം. മുളപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ മുളപ്പിക്കുന്ന ഗോതമ്പ് നല്ലത് പോലെ വറുത്തെടുക്കണം. കുറച്ച് ബദാമും പിസ്തയും ഒക്കെ വറുത്തെടുക്കാം. ഇവയെല്ലാം തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. ഇതിനെ നല്ലത് പോലെ അരിച്ചെടുക്കണം. ഇതിന്റെ ഒപ്പം ചേർക്കാനായി ആവശ്യത്തിന് പഞ്ചസാരയും കൂടി പൊടിച്ച് ചേർത്തിട്ട് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് അൽപം പാൽപ്പൊടിയും കൂടി ചേർത്താൽ രുചികരമായ ഹോർലിക്‌സ് തയ്യാർ.