ചേരുവകൾ
ചക്ക
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി
ചുവന്ന ഉള്ളി
പച്ചമുളക്
കറിവേപ്പില
തേങ്ങ
വെളിച്ചെണ്ണ
ഈ ചക്ക പുഴുക്ക് ഉണ്ടാക്കാനായി ചക്ക കഷ്ണങ്ങൾ ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഈ കഷ്ണങ്ങളിൽ ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തതിന് ശേഷം ആവിയിൽ വേവിച്ച് എടുക്കണം.അതല്ല എങ്കിൽ അൽപ്പം വെള്ളം ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും കൂടി ചേർത്ത് സാധാരണ രീതിയിൽ വേവിച്ചാൽ മതി. ആ സമയം കൊണ്ട് അൽപം പച്ചമുളകും ചുവന്ന ഉള്ളിയും ചതച്ച് എടുക്കണം. അത് പോലെ തന്നെ കുറച്ചു തേങ്ങാ ചിരകിയതും ചതച്ചെടുക്കണം. ഇവയെല്ലാം യോജിപ്പിക്കുന്ന കൂട്ടത്തിൽ അൽപ്പം കറിവേപ്പില ചതച്ചതും കൂടി ചേർക്കണം. താല്പര്യം ഉണ്ടെങ്കിൽ വെളുത്തുള്ളിയും ജീരകവും ചതച്ച് ചേർക്കാവുന്നതാണ്. ചക്ക വെന്തത്തിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അൽപം ചക്കക്കുരു വേവിച്ചതും തേങ്ങാക്കൂട്ടും യോജിപ്പിക്കണം. ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും താളിച്ച് ഒഴിച്ചാൽ നല്ല രുചികരമായ ചക്ക പുഴുക്ക് തയ്യാർ.