ചേരുവകൾ
ഉരുളക്കിഴങ്ങ് – 1/2 കിലോ
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 2 അല്ലി
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ
വറ്റൽമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ചെറുതായി അരിഞ്ഞെടുത്ത അരക്കിലോ ഉരുളക്കിഴങ്ങ് ഒരു കുക്കറിലേക്ക് ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. ശേഷം ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും നാല് പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തതും രണ്ടല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചെറുതായി അരിഞ്ഞെടുത്തതും ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കണം.ഇവയെല്ലാം ചെറുതായൊന്ന് വാടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. പാനിന്റെ നടു ഭാഗത്തേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ആദ്യം നല്ലപോലെ വഴറ്റിയ ശേഷം സവാളയും എല്ലാം കൂടെ ഇളക്കിയെടുക്കുമ്പോൾ കറിക്ക് നല്ലൊരു കളർ ലഭിക്കും. അടുത്തതായി കുക്കറിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് വെള്ളത്തോടു കൂടെ തന്നെ പാനിലേക്ക് ചേർക്കാം.