India

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ തീപ്പിടിത്തം; നിയുക്ത എം. എൽ.എക്ക് പരിക്ക് – gulal fire chandgad elected candidate injured

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ തീപ്പിടിത്തമുണ്ടായി നിയുക്ത എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഛാന്ദ്ഗഢ് നിയോജകമണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർഥി ശിവജി പാട്ടീലിനും അനുയായികള്‍ക്കുമാണ് പൊള്ളലേറ്റത്.

കഴിഞ്ഞദിവസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശിവജി പാട്ടീല്‍ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷവും തുടങ്ങി. വനിതാ പ്രവര്‍ത്തകര്‍ ആരതിയുമായി എം.എല്‍.എ.യെ വരവേറ്റു. ആഘോഷം പൊലിപ്പിക്കാനായി ജെ.സി.ബി.യില്‍നിന്ന് വന്‍തോതില്‍ കളര്‍പൊടി വിതറി. രാസവസ്തുക്കളടങ്ങിയ പൊടി ആരതിയില്‍ വീണതോടെ സ്ഥലത്ത് തീ പടരുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛാന്ദ്ഗഢില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ശിവാജി പാട്ടീല്‍ 24,134 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

STORY HIGHLIGHT: gulal fire chandgad elected candidate injured