ചേരുവകൾ
1 കപ്പ് അമൃതം പൊടി
1ടേബിൾ സ്പൂൺ നെയ്യ്
അണ്ടിപ്പരിപ്പ്
1 കപ്പ് തേങ്ങ ചിരകിയത്
ശർക്കര ഉരുക്കിയത്
അര ടീസ്പൂൺ ഏലക്കപൊടി
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അമൃതം പൊടി പാത്രത്തിൽ ഇട്ട് ചൂടാക്കുക. തീ കുറച്ച് നിർത്താതെ ഇളക്കി കൊടുക്കുക. നിറം മാറിയതിനു ശേഷം തീ ഓഫ് ചെയ്യുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച ശേഷം ആവശ്യത്തിനു അണ്ടിപ്പരിപ്പ് ചേർക്കുക. നന്നായി ഇളക്കുക. പിന്നീട് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. തീ കുറച്ച ശേഷം ഏകദേശം 30 സെക്കൻഡ് നന്നായി ഇളക്കുക. അതിനു ശേഷം ഇത് മാറ്റിവെച്ച അമൃതം പൊടിയിലേക്ക് ഇടുക.
ഇനി ഇതിലേക്ക് ആവശ്യമായ ശർക്കര ഉരുക്കിയെടുക്കുക. ഉരുക്കിയ ശർക്കര അരിച്ചെടുക്കുക. ഇത് അമൃതം പൊടിയും തേങ്ങയും ചേർന്ന മിശ്രിതത്തിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ലവണ്ണം ഇളക്കുക. അര ടീസ് പൂൺ ഏലയ്ക്ക പൊടിച്ചത് ചേർത്ത ശേഷം നന്നായി കുഴച്ച് ഉരുട്ടിയെടുക്കുക. ബോൾ പോലെ ഉരുട്ടിയെടുത്ത് കുറച്ച് സമയം അനക്കാതെ വെക്കുക. സ്വാദിഷ്ടമായ ലഡു തയ്യാർ.