Recipe

കൂട്ടുകറി ഇങ്ങനെ തയാറാക്കൂ | koottukari-recipe-kerala-style

പുഴുക്കിനോട് സാമ്യം തോന്നുമെങ്കിലും രുചിയിൽ വ്യത്യസ്തമാണ് കൂട്ടുകറി. തേങ്ങ അരച്ചും, വറുത്തു ചേർത്തും വരട്ടിയെടുക്കുന്നതാണ് ഇതിൻ്റെ പാചക രീതി.

ചേരുവകൾ

കടല
മഞ്ഞൾപ്പൊടി
മുളകുപൊടി
ഉപ്പ്
വെള്ളം
ചേന
കായ
തേങ്ങ
ജീരകം
വെള്ളം
വെളിച്ചെണ്ണ
കടുക്
ഉഴുന്ന്
കറിവേപ്പില
വറ്റൽമുളക്
കുരുമുളകുപൊടി

തയ്യാറാക്കുന്നവിധം

അര കപ്പ് കടല വെള്ളത്തിൽ കഴുകി കുക്കറിലെടുത്ത് അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഒരു വിസിൽ അടിക്കുന്നതു വരെ അടുപ്പിൽ വെയ്ക്കുക.
അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ചേന ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്, കായ അരിഞ്ഞത് ഒരു കപ്പ്, എന്നിവയോടൊപ്പം അര ടീസ്പൂൺ മുളുകപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക.
അര കപ്പ് തേങ്ങ, അര ടീസ്പൂൺ ജീരകം, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിൾസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക, ഒരു ടേബിൾസ്പൂൺ ഉഴുന്ന് ചേർത്ത് വറുക്കുക.
അതിലേയ്ക്ക് രണ്ട് വറ്റൽമുളക്, ഒരു കപ്പ് തേങ്ങ ചേർത്ത് വറുക്കുക.
ചേനയും കായും വെന്തതിലേയ്ക്ക് കടല ചേർത്തിളക്കുക.
ഇതിലേയ്ക്ക് തേങ്ങ അരച്ചതു ചേർത്ത് വേവിക്കുക.
വറുത്ത തേങ്ങ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.

content highlight: koottukari-recipe-kerala-style