Celebrities

ഇതാണ് എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്; മലൈകയുടെ പുതിയ പോസ്റ്റ് ? – malaika arora reveals her relationship status after arjun kapoor confirms break up

അർജുൻ കപൂർ തൻ്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ‘സിംഗിൾ’ എന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ, അർജുന്റെ മുൻ കാമുകിയും ബോളിവുഡ് നടിയുമായ മലൈക അറോറയും ഇൻസ്റ്റഗ്രാമിൽ തന്റെ ആരാധകർക്ക് മുന്നിൽ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ഷെയർ ചെയ്തിരിക്കുകയാണ്. ‘ഇപ്പോൾ എൻ്റെ സ്റ്റാറ്റസ്’ എന്നാണ് പങ്കുവെച്ച പുതിയ പോസ്റ്റ്.

പോസ്റ്റിൽ മൂന്നു ഓപ്ഷനുകളും കാണാം. ഒരു ബന്ധത്തിൽ ആണ്, സിംഗിൾ ആണ്, ഹിഹിഹി. അതിൽ അവസാന ഓപ്ഷൻ ആണ് മലൈക ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, മലൈകയുമായുള്ള വേർപിരിയലിനുശേഷം അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് അർജുൻ തുറന്നുപറഞ്ഞിരുന്നു.

അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ വൈറലാകാറുണ്ടായിരുന്നു.

STORY HIGHLIGHT: malaika arora reveals her relationship status after arjun kapoor confirms break up