മുസ്ലീം ലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയത ആണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ താൻ വിമർശിച്ചിട്ടില്ലെന്നും പിഎംഎ സലാം ആവർത്തിച്ചു. “എൻ്റെ വാക്ക് മാധ്യമങ്ങൾ വളച്ചൊടിച്ചു,ഞാൻ ഉദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ആണ്” പിഎംഎ സലാം ആവർത്തിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് തനിക്കുമുള്ളതെന്നും ഒരു ആശയകുഴപ്പവും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.