Recipe

ചോറിന്റെ കൂടെ ഒരു അടിപ്പൊളി കൂർക്ക മെഴുക്കുപുരട്ടി.!!

ചേരുവകൾ 

 

കൂർക്ക -400g

ചെറിയുള്ളി -1/2cup

കറിവേപ്പില

തേങ്ങാ കൊത്ത് -2tbsp

കടുക് -1/2tsp

വെളിച്ചെണ്ണ

മഞ്ഞൾ പൊടി -1/4tsp+1/4tsp

മുളക്പൊടി -3/4tsp

ഉപ്പ്

വെള്ളം

പെരുംജീരകം പൊടി -1/4tsp

 

തയ്യാറാക്കുന്ന വിധം

 

ആദ്യമായി തന്നെ കൂർക്ക ഒന്ന് വേവിച്ചെടുക്കാനായി ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ഇതൊന്ന് വേവിച്ചെടുക്കാം. ശേഷം കൂർക്ക മെഴുക്കുവരട്ടി ഉണ്ടാക്കി എടുക്കാനായി, ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഒന്ന് പൊട്ടിച്ചെടുക്കാം. ശേഷം തേങ്ങാക്കൊത്തു ചേർത്ത് ബ്രൗൺ കളർ ആകുന്നതുവരെ ഒന്ന് മൂപ്പിച്ചെടുക്കാം.. അതിനുശേഷം കറിവേപ്പിലയും ചതച്ചുവെച്ചിരിക്കുന്ന ചുവന്നുള്ളിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയതു ശേഷം കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം വേവിച്ചുവെച്ചിരിക്കുന്ന കൂർക്ക ചേർത്തതിനുശേഷം എല്ലാം ഒന്ന് സെറ്റ് ആവുന്നതുവരെ നന്നായി ഇളക്കിയതിനുശേഷം പെരുംജീരകത്തിന്റെ പൊടി കൂടി ചേർത്തതിനുശേഷം നന്നായി ഒന്ന് മൂപ്പിച്ചെടുക്കാം.