പാലും പഴവും ചേർത്ത് വളരെ എളുപ്പത്തിൽ ഇതാ ഒരു കിടിലൻ പുഡിങ് റെസിപ്പി. ക്രീമും ജെലാറ്റിനും ചൈന ഗ്രാസും ഒന്നും ഉപയോഗിക്കാതെ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് ഇത് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
മിൽക്ക് മെയ്ഡ് അരക്കപ്പ്
വാനില എസൻസ് കാൽ ടീസ്പൂൺ
പാൽ ഒരു കപ്പ്
കോൺ ഫ്ലോർ
റോബസ്റ്റ് പഴം രണ്ട്
പഞ്ചസാര മൂന്ന് ടേബിൾ സ്പൂൺ
തയ്യാറാക്കേണ്ട രീതി
ഒരു പാനിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് പാലും വാനില എസൻസും ചേർത്ത് ഇളക്കി ചെറുതീയിൽ ചൂടാക്കുക. ചെറുതായി ചൂടാകുമ്പോൾ കോൺഫ്ലോറും പാലും കൂടി മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം. ഇതിനെ നന്നായി കുറുക്കി കട്ടിയാക്കി എടുക്കുക. കട്ടിയാകുമ്പോൾ പുഡ്ഡിംഗ് ജാറിലേക്ക് മാറ്റാം, ഇനി ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് ക്യാരമലൈസ് ചെയ്യുക. ഇതിലേക്ക് വട്ടത്തിൽ ചെറുതായി അരിഞ്ഞ പഴം ചേർത്തുകൊടുത്ത് മിക്സ് ചെയ്യുക ഇതിന്റെ മുകളിൽ ആയി പുഡ്ഡിംഗ് ചേർക്കാം. സ്പൂൺ വച്ച് ഒന്ന് ലെവൽ ചെയ്തശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം കഴിക്കാം.