പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകള്‍ നിരീക്ഷിക്കുന്നതിനും പ്രകൃതിദത്ത പ്രദേശങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുമായി അവതരിപ്പിക്കപ്പെട്ട സാങ്കേതികവിദ്യകളാണ് ക്യാമറ ട്രാപ്പുകള്‍, വോയ്സ് റെക്കോര്‍ഡറുകള്‍, ഡ്രോണുകള്‍ എന്നിവ. എന്നാല്‍ ഇപ്പോള്‍ ഈ സാങ്കേതിക വിദ്യകള്‍ പ്രവര്‍ത്തിക്കുന്നത് എന്തിനുവേണ്ടിയാണെന്നത് നാടിനെ നാണം കോടുത്തുന്നു.
ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സങ്കേതത്തിലെ വന്യജീവി സംരക്ഷണത്തിന് വേണ്ടിയുള്ള ക്യാമറ ട്രാപ്പുകള്‍, വോയ്സ് റെക്കോര്‍ഡറുകള്‍, ഡ്രോണുകള്‍ എന്നിവയുടെ കാര്യമാണ് പറയുന്നത്. ഈ സാങ്കേതിക വിദ്യഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും വേണ്ടി വനത്തില്‍ പോകുന്ന ഗ്രാമീണ സ്ത്രീകളെ ഒളിഞ്ഞുനോക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥരും ഗ്രാമീണ പുരുഷന്മാരും ഉപയോഗിക്കുന്നുണ്ടെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകരുടെ റിപ്പോര്‍ട്ട് പറയുന്നു. ഈ സ്ത്രീകള്‍ കൂടുതലും ഉത്തരാഖണ്ഡിലെ കടുവാ സങ്കേതത്തിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ സമ്മതമില്ലാതെ അവരെ ടാബ് ചെയ്യാന്‍ ഗാഡ്ജെറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകള്‍ നിരീക്ഷിക്കുന്നതിനും പ്രകൃതിദത്ത പ്രദേശങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുമായി അവതരിപ്പിക്കപ്പെട്ട സാങ്കേതികവിദ്യയുടെ ഒരിക്കലും ചിന്തിക്കാത്ത ഒരു വഴിത്തിരിവാണിത്. കേംബ്രിഡ്ജ് ഗവേഷകനായ ത്രിശാന്ത് സിംലൈ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിനു ചുറ്റും താമസിക്കുന്ന സ്ത്രീകളുള്‍പ്പെടെ 270 പ്രദേശവാസികളെ അഭിമുഖം നടത്തി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ജേണലായ എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്ലാനിംഗ് എഫ് പ്രസിദ്ധീകരിച്ചു.
റിപ്പോര്‍ട്ട് പ്രകാരം, വനപാലകര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സ്ത്രീകളെ കാടുകളില്‍ കയറ്റാതെ ഭയപ്പെടുത്തുന്നതും നിരീക്ഷിക്കുന്നതും വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് അവരെ തടയുന്നുണ്ടെന്നും നിയമാനുസൃതമാണെന്നും പറയുന്നു.
ഒരു സന്ദര്‍ഭത്തില്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കായി കാട്ടിലേക്ക് പോയ ഒരു ഓട്ടിസം ബാധിതയായ സ്ത്രീ ക്യാമറ ട്രാപ്പില്‍ പിടിക്കപ്പെട്ടു. അവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും വാട്ട്സ്ആപ്പ് വഴി ഷെയര്‍ ചെയ്യുകയും ചെയ്തു. ക്യാമറകള്‍ ദുരുപയോഗം ചെയ്തതില്‍ രോഷാകുലരായ ഒരു വിഭാഗം ഗ്രാമവാസികള്‍ ചില സമയങ്ങളില്‍ അവ കത്തിച്ചു. കോര്‍ബറ്റിലെയും ഇന്ത്യയിലെ മറ്റ് കടുവ സംരക്ഷണ കേന്ദ്രങ്ങളിലെയും കടുവ വേട്ട കുറയ്ക്കാന്‍ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചു.
‘സസ്തനികളെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ വനത്തില്‍ സ്ഥാപിക്കുന്ന ക്യാമറ കെണികള്‍ യഥാര്‍ത്ഥത്തില്‍ ഈ ഇടങ്ങള്‍ ഉപയോഗിക്കുന്ന പ്രാദേശിക സ്ത്രീകളുടെ മാനസികാരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്ന് ആരും മനസ്സിലാക്കിയിരിക്കില്ല,’ റിപ്പോര്‍ട്ടിന്റെ പ്രധാന ഗവേഷകനായ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗത്തിലെ ഗവേഷകനായ സിംലൈ പറഞ്ഞു.