സോഷ്യൽ മീഡിയ താരം അഖിൽ എൻ.ആർ.ഡി.യും മേഘയും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ ഫേമസ് ആണ് അഖിലും മേഘയും. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും അഖില്‍ സുഹൃത്തുക്കൾക്കൊപ്പം ചെയ്യുന്ന വീഡിയോകളും എപ്പോഴും ട്രെൻഡിങ് ആണ്. ഇൻസ്റ്റാഗ്രാം റീൽസ്, യുട്യൂബ് ഷോർട് വീഡിയോസ് എന്നിങ്ങനെ പല വീഡിയോസ് കൊണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഈ താരം. ഇരുവരും ഒന്നിച്ച് റീൽസിൽ നിറയുമ്പോൾ ഉള്ള ആരാധകരുടെ സംശയം പ്രണയവിവാഹമാണോ ഇത് എന്നായിരുന്നു. എന്നാൽ അയൽവാസിയായ പെൺകുട്ടിയാണ് മേഘ എങ്കിലും തങ്ങൾ പ്രണയിച്ചിട്ടില്ല, വീട്ടുകാരാണ് ഈ വിവാഹാലോചനക്ക് പിന്നിൽ എന്നുമാണ് അഖിൽ പറയുന്നത്.
ഇരുവരും സ്വർണ നിറത്തിലുള്ള വസ്ത്രങ്ങൾ ആണ് ഇരുവരും ധരിച്ചിരുന്നത്. രണ്ട് വർഷത്തിന് മുമ്പായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹനിശ്ചയം നടന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ആണ് വിവാഹം എന്നും വിവാഹശേഷമുള്ള പ്ലാനിങ് എല്ലാം പിന്നീട് അറിയിക്കും എന്നും അഖിലും മേഘയും വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും അവരുടെ സാന്നിധ്യത്തിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അഖിൽ കൂട്ടിചേർത്തു.
ആലപ്പുഴ, നൂറനാട് സ്വദേശി ആയ അഖിൽ മർച്ചന്റ് നേവിയിലെ ജീവനക്കാരൻ ആയിരുന്നു. പിന്നീട് മർച്ചന്റ് നേവിയിലെ ജോലി വിട്ട് ഇഷ്ടമുള്ള മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു അഖിൽ. വീഡിയോ ക്രിയേറ്റിങ്ങിലേക്ക് ഇറങ്ങി പ്രശസതനായതെല്ലാം തീർത്തും അപ്രതീക്ഷിതമായാണ്. ടിക് ടോക് വീഡിയോകളിലൂടെയാണ് അഖിൽ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങിയത് പിന്നീട് ടിക്ടോക് നിരോധിച്ചതോടെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എത്തി. ഇതോടെ വൈറലായി, ആരാധകരും നിരവധി ആയി.