ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആരും ആശ്രയമില്ലാതെ മൂന്ന് കുഞ്ഞുങ്ങളുമായി പ്രതിസന്ധിയിലായ വടക്കന്‍ പറവൂരിലെ അശ്വതിക്കും കുഞ്ഞുങ്ങള്‍ക്കും ഉടന്‍ വീട് ലഭിക്കും. നേരത്തെ നല്കിയ ഉറപ്പ് പാലിച്ച് പ്രതിപക്ഷ നേതാവ് പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ വീടിന്റെ തറക്കലിടല്‍ ഇന്ന് നടന്നു.
അശ്വതിയുടെ ഭര്‍ത്താവ് വടക്കന്‍ പറവൂര്‍ താലുക്ക് ആശുപത്രിയില്‍ മരം മുറിക്കുന്നതിനിടെ ആണ് കയര്‍ ദേഹത്ത് കുരുങ്ങി മരിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ അശ്വതിയുടെ കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം വാര്‍ത്തയായതിന് പിന്നാലെ ആണ് സ്ഥലം എം എല്‍ എ യും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന് ഇടപെട്ടത്.