Recipe

കിടുക്കൻ രുചിയിൽ തയ്യാറാക്കാം മുട്ടകൊണ്ട് സ്പാനിഷ് ഓംലെറ്റ് – spanish omelette

ബ്രേക്ക് ഫാസ്റ്റിനോ ലഞ്ചിനോ ഡിന്നറിനോ വിളമ്പാം. വേഗത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി ഐറ്റം. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടും മുട്ടകൊണ്ടുള്ള ഈ സ്പാനിഷ് ഓംലെറ്റ്.

ആവശ്യമുള്ള സാധനങ്ങൾ

  • വെണ്ണ – ഒരു വലിയ സ്പൂൺ
  • സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
  • ഗ്രീൻപീസ് വേവിച്ച് പൊടിച്ചത് – 50 ഗ്രാം
  • തക്കാളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
  • കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
  • മല്ലിയില – ഒരു ചെറിയ സ്പൂൺ
  • റൊട്ടിപ്പൊടി – ഒരു ചെറിയ സ്പൂൺ
  • മുട്ട – 1
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

വെണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് ഗ്രീൻപീസ് വേവിച്ച് പൊടിച്ചതും പൊടി പൊടിയായി അരിഞ്ഞ തക്കാളി, മല്ലിയില, കാപ്സിക്കം എന്നിവ ചേർത്ത് വഴറ്റി വാങ്ങിവയ്ക്കുക. ശേഷം ഇതിലേക്ക് മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചശേഷം വഴറ്റിയ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. ചൂടായ തവയിൽ ഈ മിശ്രിതം ഒഴിച്ച് ഇരുവശവും വേവിക്കുക. ഇതിന് മുകളിൽ മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം.

STORY HIGHLIGHT: spanish omelette