സിന്‍ഡ്രല്ലയായി ഒരുങ്ങി നടി മമിത ബൈജു. വിന്നസ്, ഐശ്വര്യ എന്നിവര്‍ സംവിധാനം ചെയ്ത വിഡിയോയിലാണ് നടി സിന്‍ഡ്രല്ലയായി വേഷമിട്ടിരിക്കുന്നത്. ഡിസ്നി വിഡിയോകളെ വെല്ലും വിധമാണ് താരത്തിന്റെ ലുക്കും വീഡിയോ ചിത്രീകരണവും. അക്ഷരാർത്ഥത്തിൽ മറ്റൊരു മായാലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
മൂന്നു മിനിറ്റ് 15 സെക്കൻഡ് ആണ് വീഡിയോയുടെ ദൈർഘ്യം. ‘ദി ഫെയറി ഗോഡ് മദർ’ എന്ന പേരിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നീല വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് മമിത ബൈജു. തന്റെ രാജകുമാരനായി ഉറക്കമളച്ച് കാത്തിരിക്കുന്ന നായികയാണ് വീഡിയോയിൽ മമിത. മനോഹരമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ് ‘ദി ഫെയറി ഗോഡ് മദർ’ ഒരുക്കിയിരിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫാഷനിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മമിതയുടെ ഈ വീഡിയോയിലെ സ്റ്റൈൽ മനോഹരമാണ്. പ്രേമലു എന്ന ഒറ്റ ചിത്രം മമിത ബൈജുവിന് വലിയ കരിയർ ബൂസ്റ്റാണ് നൽകിയത്.
ഇപ്പോൾ മലയാളത്തിന് പുറത്തും തരത്തിന് നിരവധി ആരാധകർ ഉണ്ട്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും മമിത പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃതി ഷെട്ടിയുടെ കഥാപാത്രത്തിനാണ് മമിത ഡബ്ബ് ചെയ്തത്. ഇനി തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മമിത. വിജയ്യുടെ അവസാന ചിത്രമായ ‘ദളപതി 69’ ന്റെ ഭാഗമാകുന്നുണ്ട് മമിത.
https://www.youtube.com/watch?v=bKtQT6LW67g