മാഞ്ഞുപോകാത്ത രുചിയനുഭവങ്ങളിൽ അന്നുമിന്നും മുന്നിലുണ്ട് ചോക്ലേറ്റ്. രുചികരമായ ഹോട്ട് ചോക്ലേറ്റ് ഡ്രിങ്ക് വളരെ വേഗത്തിൽ തയാറാക്കി നൽകാം കുട്ടികൾക്ക്.
ആവശ്യമുള്ള സാധനങ്ങൾ
ഡാർക് കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ
പാൽ – ഒരു കപ്പ്
പഞ്ചസാര – രണ്ടു വലിയ സ്പൂൺ (ആവശ്യത്തിന്)
വാനില എസൻസ് – കാൽ ചെറിയ സ്പൂൺ
ഫ്രഷ് ക്രീം– ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പഞ്ചസാര, ഡാർക് കൊക്കോ പൗഡർ, വാനില എസൻസ് എന്നിവ യോജിപ്പിക്കുക. ഇതിലേക്കു തിളപ്പിച്ച പാൽ ചേർത്ത് നന്നായി അലിയും വരെ ഇളക്കുക. കപ്പിലേക്കു പകർന്ന് മുകളിൽ ഫ്രഷ്ക്രീം കൊണ്ട് അലങ്കരിച്ച് ചൂടോടെ കുടിക്കാം.
STORY HIGHLIGHT: Hot Chocolate Drink