Food

രുചികരമായ നെയ്പത്തിരി റെസിപ്പി നോക്കാം | Ney pathiri recipe

പത്തിരി കഴിക്കാത്തവരായി ആരും ഉണ്ടാവില്ല അല്ലെ, പലതരം പത്തിരികളുണ്ട്. നൈസ് പത്തിരി, കട്ടി പത്തിരി അങ്ങനെ പലതും. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് നെയ്പത്തിരി. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1 പുഴങ്ങലരി -3 ഗ്ലാസ്‌
  • 2 പച്ചരി – 1 ഗ്ലാസ്‌
  • 3 തേങ്ങ ചിരകിയത് – 2 ഗ്ലാസ്‌
  • 4 മസാലപൊടി – 1/ 2 ടേബിൾ സ്പൂണ്‍
  • 5 ചെറിയ ഉള്ളി – 3 എണ്ണം
  • 6 പെരും ജീരകം- 1 സ്പൂണ്‍
  • 7 ഉപ്പ്‌ പാകത്തിന്
  • 8 വെളിച്ചെണ്ണ – പൊരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി ചെറു ചൂടുവെള്ളത്തിൽ കുതിർതിയെടുത്ത് ഗ്രൈന്റരിൽ പൊടിചെടുക്കണം. തേങ്ങയിൽ ജീരകം, ഉള്ളി, മസാലപൊടി എന്നിവ ചേർത്ത് അരയ്ക്കുക. അത് അരിപൊടിയിൽ ചേർത്ത് ആവശ്യം വന്നാൽ വെള്ളവും പാകത്തിനു ഉപ്പും ചേർത്ത് കുഴചെടുക്കണം. ചെറിയ ഉരുളകളാക്കി പരത്തിയെടുത്ത് ചൂടായ വെളിച്ചെണ്ണയിലിട്ട് പൊരിചെടുക്കാം.