അടുത്തകാലത്ത് വന്ന സിനിമകളിൽ ഒക്കെ വളരെ ശ്രദ്ധയെ സാന്നിധ്യമായി മാറിയിട്ടുള്ള ഒരു നടിയാണ് പൂജ മോഹൻരാജ്. ആവേശം എന്ന ചിത്രം മുതലാണ് താരത്തെ പലരും ശ്രദ്ധിച്ചു തുടങ്ങുന്നത് ഇപ്പോൾ താരത്തെക്കുറിച്ച് അനുചന്ദ്ര എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് കുറുപ്പിൽ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
“പൂജ മോഹൻരാജ് – മലയാളത്തിൽ കോമഡി വഴങ്ങുന്ന നായികമാർ വളരെ കുറവാണ്. കല്പനയും ബിന്ദു പണിക്കരുമൊക്കെ ചെയ്തു വെച്ച തമാശകളുടെ സ്വഭാവികതയൊന്നും ഇപ്പോഴത്തെ ഒരു നായികമാരിലും കണ്ടു കിട്ടാറില്ല.അവരോട് സമമായി ഗ്രേസ് ആന്റണിയെ പലരും വാഴ്ത്തി പറയാറുണ്ടെങ്കിലും എനിക്കങ്ങനെ തോന്നിയിട്ടുമില്ല. പക്ഷെ പൂജ മോഹൻരാജ് അതിന് പറ്റിയ ആളാണെന്നു തോനുന്നുമുണ്ട്. ആവേശം സിനിമയിൽ മൂന്നോ നാലോ സീൻ മാത്രമാണവർ ചെയ്തിട്ടുള്ളത്. എന്നാൽ ആവേശം കണ്ടവരൊരിക്കലും പൂജയെ മറക്കുകയുമില്ല. രംഗണ്ണൻ മുറിയിലേക്ക് കയറ്റി വിട്ട ചേച്ചി പിള്ളേരെ നോക്കി ‘എടാ ഏടാ സുന്ദരൻ കുട്ടന്മാരെ‘ എന്നൊരു വിളിയുണ്ട്. ആ നോട്ടത്തിലും വിളിയിലുമൊരു സ്വഭാവികതയുള്ളത് കൊണ്ടാണ് അത് കാണുന്നവർക്കും ചിരിയുണ്ടാകുന്നത്. ഇന്ന് അതിനേക്കാൾ കൂടുതലായി പൂജയുടെ അഭിനയം കണ്ട് ഞാൻ ചിരിച്ചു പോയത് സൂക്ഷ്മദർശിനിയിലൂടെയാണ്. എന്തൊരു ടൈമിംഗ് ആണ് കോമഡിക്കൊക്കെ. പുള്ളിക്കാരി എന്ത് ചെയ്താലും എന്ത് പറഞ്ഞാലും ചുമ്മാ നോക്കിയാലും ചിരി വരുമെന്ന അവസ്ഥ. ഒന്നാമത് സൂക്ഷ്മദർശിനി മൊത്തത്തിലായി സ്ത്രീകൾ കൈയ്യടക്കിയ സിനിമയാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് , ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം സിനിമയിലൊക്കെയാണ് സ്ത്രീകൾ കൂട്ടം ചേർന്നിങ്ങനെ കൈയടക്കി വെക്കുന്നതും അഭിനയിച്ചു ചിരിപ്പിക്കുന്നതുമൊക്കെ കണ്ടിട്ടുള്ളത്. അത്പോലെയാണ് സൂക്ഷ്മദർശിനിയിലും അനുഭവപ്പെടുന്നത്. പൂജയാണെങ്കിൽ അക്കാര്യത്തിൽ കിടിലോൽകിടിലം.
കുട്ടിക്കാലത്തു ആരോടും മിണ്ടാതെ നാണം കുണുങ്ങി നടന്നിരുന്ന പൂജയെ ആക്റ്റീവ് മോഡിൽ കൊണ്ട് വരാനാണ് അമ്മ നാടകകളരിയിൽ വിട്ടത്. പത്താം ക്ലാസ്സിൽ തുടങ്ങിയ ആ നാടകയാത്രയിപ്പോൾ എത്തിനിൽക്കുന്നത് സിനിമയിലാണ്.
കോൾഡ്കേസിലെ പോലീസ് വേഷം, നീലവെളിച്ചം, കാതൽ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ തുടങ്ങി പൂജ പലതും ചെയ്യുന്നുണ്ടെങ്കിലും കോമഡിയാണ് അവരുടെ പ്രധാന തട്ടകമെന്നെനിക്ക് തോനുന്നു. അതായത് ഞാൻ പറഞ്ഞു വരുന്നത് തമാശ കഥാപാത്രങ്ങൾ മാത്രം ചെയ്യണമെന്നല്ല ; മലയാളസിനിമയിൽ നല്ലൊരു comedienne ആവാനുള്ള എല്ലാ സാധ്യതകളും ഞാനവരിൽ കാണുന്നു എന്നതാണ്.പണ്ടത്തെ നാണംകുണുങ്ങി പെൺകുട്ടി വർഷങ്ങൾക്ക് ശേഷം മലയാളികളെയൊക്കെയിങ്ങനെ നിർത്താതെ ചിരിപ്പിക്കുന്ന കാലം വന്നാൽ അതുമടിപൊളിയല്ലേ!!
Story Highlights ; Pooja Mohanraj acting