കേരള ഫോറസ്റ്റ് ‘വെൽഫയർ ഡിപ്പാർട്ട്മെൻറ് കീഴിലെ ഇടുക്കി ഡിവിഷനിൽ വാഗമണിന് അടുത്തായി സഞ്ചാരികൾക്കായി നടത്തുന്നട്രക്കിംഗാണ് വാഗവനം വിൻ്റി വാക്ക് ട്രക്കിംഗ്. വാഗമണിൽ നിന്നും ഏകദേശം 13 കിലോ കിലോമീറ്റർ ഓളം നീങ്ങി ഉപ്പുതറ റൂട്ടിൽ വളക്കോട് അടുത്താണ് ഈ ട്രക്കിങ്ങിന്റെ സ്റ്റാർട്ടിങ് പോയിൻറ് .
മുന്തിരിപ്പാറ , ചില്ല്അള്ള്മല, ആനമല ,മഞ്ഞൽ നിരപ്പ് ഏലപ്പാറക്കട്ട് അങ്ങനെ പച്ചപ്പ് നിറഞ്ഞ പുൽമേടുകളാൽ മനം കവരുന്ന അഞ്ച് മലകൾ പൂർത്തിയാക്കുന്നതാണ് ഈ ട്രക്കിംഗ്. ഇടുക്കി – കുളമാവ് ഡാമുകളുടെ റിസർവോയറുകളുടെ പ്രദേശങ്ങളും അഞ്ചുരുളി , അയ്യപ്പൻകോവിലിൻ്റെ ഒരു ഭാഗവും വാഗമണിൻ്റെ മനോഹര ദൃശ്യങ്ങളും എല്ലാം കൺകോണിൽ സൂക്ഷിക്കാൻ ഈ ട്രക്കിംഗ് നമ്മളെ സഹായിക്കും.ഒരാൾക്ക് 210 രൂപ നിരക്കിലാണ് ചാർജ് ചെയ്യുന്നത് ആറുപേരുടെ ഗ്രൂപ്പ് ചാർജായി 1260 അടച്ചാൽ ഒരാളാണെങ്കിലും പോകാൻ സാധിക്കും.
ടാറിട്ട റോഡിലൂടെ ഏകദേശം 100 മീറ്ററോളം നടന്ന് പീന്നിട് പ്രൈവറ്റ് പ്രോപ്പർട്ടിയിലെ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴി കടന്നാണ് പെരിയാർ ഫോറസ്റ്റ് മേഖലയിലേക്ക് കടക്കുന്നത് .
പച്ച പുൽമേടുകൾ നിറഞ്ഞ മലയിലേക്ക് കയറുമ്പോൾ തന്നെ തണുത്ത കൊതിപ്പിക്കുന്ന കാറ്റ് ചുറ്റിവളയും. ആദ്യത്തെ മലയായ മുന്തിരി പാറയുടെ മുകളിൽ നിന്ന് വാഗമണിൻ്റെയും തങ്ങൾ പാറയുടെയും കുട്ടിക്കാനത്തിൻ്റെയും ഇല്ലിക്കൽ കല്ലിൻ്റെയും വിദൂര ദൃശ്യങ്ങൾ നോക്കിക്കാണ്ണാം. ഓരോ മലകൾ കയറുമ്പോഴും തെളിയുന്ന കാഴ്ചകളും , കാഴ്ചയുടെ വിസ്മയ ലോകത്ത് എത്തിക്കും. വാഗമണ്ണിൽ എത്തുന്ന ഒരാൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് വാഗവനം ട്രക്കിംഗ്. മൂന്നാമത്തെ മലയായ ഏലപ്പാറകെട്ടിൽ നിന്ന് താഴെക്ക് നോക്കിയാൽ കാണുന്ന ഫോറസ്റ്റ് ഓഫീസിൻ്റെയും ആനകൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കാൻ നിർമ്മിച്ചിരിക്കുന്ന തടയണയുടെയും ഭംഗി മലമുകളിൽ നിന്ന് കാണാം.
. ഇടുക്കി ഡാമിൻ്റെ റിസർവോയറിന് മുകളിലൂടെ തുക്കുപാലത്തിൽ കൂടി പച്ചപ്പ് നിറഞ്ഞ ഇരുകരകൾക്കിടയിലൂടെയുള്ള ജലാശയത്തിൻ്റെ കാഴ്ച മനോഹരമായ ദൃശാനുഭവാണ്. തൂക്കുപാലം കടന്ന് ചെല്ലുമ്പോൾ നമ്മുക്ക് അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം കാണാൻ കഴിയും. വർഷ കാലത്ത് ഇടുക്കി ജലായശത്തിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു. വേനലിൽ കരയിലൂടെ സഞ്ചരിച്ച് പടികെട്ട് കയറി ക്ഷേത്രത്തിലെത്താം. എന്നാൽ വർഷകാലത്ത് വള്ളങ്ങളിലാണ് ഭക്തർ ക്ഷേത്രത്തിനടുത്ത് അർച്ചനയ്ക്കായി എത്തുന്നത്.
കുറവൻ കുറത്തി മലകൾക്കും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും പുൽമേടുകളും നിറഞ്ഞ കാടുകൾക്കുമിടയിലായി പരന്ന് കിടക്കുന്ന ജലാശയത്തിൻ്റെ അതിമനോഹരമായ ദൃശ്യം. താഴെ നിന്ന് വ്യൂ പോയിന്റ് വരെയുള്ള ഏകദേശം ഒന്നര കിലോമീറ്റർ കോൺക്രീറ്റ് ചെയ്ത വഴിയാണ് അവിടെ വരെ വാഹനം കൊണ്ടുപോകാൻ സാധിക്കും .