കുട്ടനാടൻ സ്പെഷ്യൽ മീൻ മുട്ട ഫ്രൈ തയ്യാറാക്കാം. വൈറ്റമിൻ ഡിയുടെ ചുരുക്കം ചില സ്രോതസ്സുകളിൽ ഒന്നാണ് മീൻ മുട്ടകൾ. മീൻ മുട്ട കൊണ്ട് തയ്യാറാക്കാവുന്ന ഏറ്റവും രുചികരമായ റെസിപ്പിയാണ് ഇത്.
ആവശ്യമായ ചേരുവകൾ
മീൻ മുട്ട
മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
ഉപ്പ്
പുളിവെള്ളം
വെളിച്ചെണ്ണ
ചെറിയ ഉള്ളി – പത്ത്
ഇഞ്ചി
വെളുത്തുള്ളി – നാല്
പെരിഞ്ചീരകം – കാൽ ടീസ്പൂൺ
കറിവേപ്പില
ഉലുവ
പച്ചമുളക്
സവാള – ഒന്ന്
തയ്യാറാക്കുന്ന രീതി
ആദ്യം മീൻ മുട്ട മാരിനേറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് മസാലപ്പൊടികളും ഉപ്പ്, പെരുംജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറിയ ഉള്ളി ചതച്ചത്, പുളിവെള്ളം, വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം മീൻ മുട്ടയിൽ ഈ മസാല നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കുറച്ചു സമയം മാറ്റിവയ്ക്കണം. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അല്പം ഉലുവ ചേർത്തു കൊടുത്തു പൊട്ടുമ്പോൾ പച്ചമുളകും കറിവേപ്പിലയും സവാളയും ചേർക്കാം. ഇവ നന്നായി വഴറ്റിക്കഴിഞ്ഞാൽ ഇതിലേക്ക് മീൻ മുട്ട ചേർത്ത് കൊടുക്കാം. ഇത് നല്ല ഡ്രൈ ആകുന്നത് വരെ വരട്ടിയെടുത്താൽ മീൻ മുട്ട ഫ്രൈ റെഡി