Celebrities

‘ഐ ആം സോറി അയ്യപ്പാ’ ഗാനത്തെച്ചൊല്ലി ഇസൈവാണിക്കെതിരേ സൈബർ ആക്രമണം – hindu right wing groups harass tamil anti caste singer isaivani

ബിഗ് ബോസ് തമിഴ് മത്സരാർഥിയും ​ഗായികയുമായ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം. 2018-ൽ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിക്രമം. സംഭവത്തിൽ, ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്.

ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തി​ഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ​ഗ്രൂപ്പുകൾ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം നടത്തിയത്. ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ​ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ​ഗാനമെന്നും ഇവർ ആരോപിക്കുന്നു.

ഗാനത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ​ഗായികയ്ക്കും പാ. രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോൺ നമ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ അയക്കുന്നതായും പരാതിയിലുണ്ട്. പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സം​ഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ​ഗാനം ചിട്ടപ്പെടുത്തിയത്.

STORY HIGHLIGHT: hindu right wing groups harass tamil anti caste singer isaivani