തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജ് വികസന സമിതിയിലെ സിപിഐ പ്രതിനിധിയായി ഷിബു കെ സുരേന്ദ്രനെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. എ ഐ എസ് എഫ് മുന്‍ സംസ്ഥാന സമിതി അംഗവും, സിപിഐ ആറ്റുകാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ഷിബു കെ സുരേന്ദ്രന്‍. ഷിബു കെ സുരേന്ദ്രനെ ആശുപത്രി വികസനസമിയില്‍ ഉള്‍പ്പെടുത്താന്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി ശ്രീ മാങ്കോട് രാധാകൃഷ്ണന്‍ ശുപാര്‍ശ നല്‍കിയിരുന്നു. നവംബര്‍ 12നാണ് ശുപാര്‍ശ നല്‍കിയത്.
അതേസമയം, തിരുവനന്തപുരം ഐരാണിമുട്ടത്തുളള സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍കോളജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, സ്‌പൈറോമെട്രിസ്റ്റ് തസ്തികകളില്‍താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കുന്നു.അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ അഞ്ചിനു വൈകിട്ട് മൂന്നിന് മുന്‍പായി സെക്രട്ടറി/ആശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍കോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.
പി.എന്‍.എക്സ്. 5655/2023