Movie News

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഐഡി’യിലെ മനോഹരമായ മെലഡി ഗാനം എത്തി – dhyan sreenivasan movie id

നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐഡി’യിലെ മനോഹര മെലഡി ​ഗാനം റിലീസ് ചെയ്തു. നിഹാൽ സാദിഖ് സം​ഗീതം ഒരുക്കിയ ​ഗാനം അലപിച്ചിരിക്കുന്നതും നിഹാൽ തന്നെയാണ്. ദിവ്യ പിള്ളയും ധ്യാനും ആണ് പുറത്തിറങ്ങിയ ​ഗാനരം​ഗത്ത് ഉള്ളത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.

STORY HIGHLIGHT: dhyan sreenivasan movie id