കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ്. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്ന താരം . സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോഴിതാ പട്ടുസാരിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൂര്യ.
ഗോൾഡനും വയലറ്റും കോമ്പിനേഷൻ ആണ് സാരിയാണ് ബ്രൈഡൽ ഷൂട്ടിനായി സൂര്യ തിരഞ്ഞെടുത്തിരിക്കുന്നത്. പരമ്പരാഗത രീതിയിൽ മുല്ലപ്പൂവും നീളൻ മുടിയുമെല്ലാം ചിത്രങ്ങൾക്ക് ഭംഗി കൂട്ടുന്നു. നാടന്‍ വേഷങ്ങളിലും മോഡേണ്‍ ഗെറ്റപ്പിലും ഒരുപോലെ തിളങ്ങാറുണ്ട് സൂര്യ.
ബിഗ് ബോസിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമുള്ള സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ വിവിധങ്ങളായ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ ഈ ചിത്രങ്ങളും ശ്രദ്ധേയമാണ്.
STORY HIGHLIGHT: soorya j menon share bridal photoshoot