കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ ഒരു കിടിലന്‍ സ്നാക്കാണ് ബർമിസ് എഗ്ഗ് ബേജോ. മുട്ട കൊണ്ടുള്ള ഈ വെറൈറ്റി സ്നാക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ചേർത്തു നല്ലതുപോലെ വറുത്ത് കോരുക. ഇനി അതിലേക്ക് വെളുത്തുള്ളിയും ചുവന്ന മുളകും കൂടി ചേർത്ത് നല്ലതുപോലെ വറുത്തു മാറ്റുക. ഇനി ചുവന്ന മുളകിട്ട് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക. അതിനുശേഷം, അതിലേയ്ക്ക് കുറച്ചു പുളി വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക. ഇനി മുട്ട രണ്ടായി മുറിച്ച് അതിനുള്ളിലായി വറുത്ത് വച്ചിട്ടുള്ള സവാളയും വെളുത്തുള്ളിയും തയ്യാറാക്കി വെച്ചിട്ടുള്ള പുളിയും മുളകും ചേർന്ന മിക്സും കുറച്ച് ഉപ്പും ചേർത്ത് ഫില്ല് ചെയ്തു കൊടുത്തതിന് ശേഷം മുകളിലായി മല്ലിയില വെച്ചു കൊടുക്കുക. ബർമിസ് എഗ്ഗ് ബേജോ തയ്യാർ.
STORY HIGHLIGHT: burmese egg bhejo recipe