India

താന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തിയതില്‍ ചിലര്‍ക്കുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

താന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തിയതില്‍ ചിലര്‍ക്കുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ വിമര്‍ശിച്ചവര്‍ക്ക് ഇത് സഹിക്കാന്‍ കഴിയില്ല. എന്തുചെയ്യും.’ അംബേദ്കര്‍ ഭവനില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനത്തില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രണ്ടുതവണ ഈ പദവി വഹിക്കാന്‍ അവസരം നല്‍കിയതിന് ഇന്ത്യന്‍ ഭരണഘടനയെ പ്രശംസിച്ചു സിദ്ദരാമയ്യ. ‘ഇന്ത്യന്‍ ഭരണഘടന കാരണമാണ് ഞാന്‍ മുഖ്യമന്ത്രിയായത്, ഈ ഭരണഘടന ഇല്ലായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.’ അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പിന്തുണയില്‍ ആത്മവിശ്വാസം ആവര്‍ത്തിച്ച് ഊന്നിപ്പറയുന്ന സിദ്ധരാമയ്യ തന്റെ വിമര്‍ശകര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ ഒരു കാരണവുമില്ലെന്ന് ഉറപ്പിച്ചു. ‘നിങ്ങള്‍ എന്നോടൊപ്പമുള്ളതിനാല്‍ ഞാന്‍ ഭയപ്പെടില്ല, ജനങ്ങളുടെ അനുഗ്രഹം ഉള്ളിടത്തോളം കാലം ഞാന്‍ വഴങ്ങില്ലെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്)നെ രൂക്ഷമായി വിമര്‍ശിച്ച സിദ്ധരാമയ്യ, സംഘടന ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു. വിനായക് ദാമോദര്‍ സവര്‍ക്കര്‍, മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ തുടങ്ങിയ വ്യക്തികള്‍ ഭരണഘടന നടപ്പാക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്നും ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആര്‍എസ്എസ് അതിനെ എതിര്‍ക്കുന്നത് തുടരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags: national