കൊല്ലം പാരിപ്പള്ളിയില്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെയാണ് പീഡന പരാതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്.
പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം. വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി.