മുരിങ്ങക്ക മസാല ചേർത്ത് തയ്യാറാക്കിനോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുരിങ്ങക്കായ ഒരേ വലിപ്പത്തിൽ കട്ട് ചെയ്യുക. സവാള, തക്കാളി ചെറുതായി അരിഞ്ഞു വെക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കുക. പച്ചമുളക് നീളത്തിൽ മുറിച്ചു വയ്ക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാളയും, കറിവേപ്പിലയും, പച്ചമുളകും ചേർക്കുക. ഒന്നു മൂത്ത് കഴിഞ്ഞാൽ ഇഞ്ചി, വെളുതുള്ളി പേസ്റ്റ് ചേർക്കുക. നന്നായി ഇളക്കി കൊടുക്കക്കുക. അടിയിൽ പിടിക്കരുത്.
പച്ച മണം മാറി കഴിഞ്ഞാൽ മുളകുപൊടി, മഞ്ഞള്പൊടി, മല്ലിപൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. അതിലേക്ക് തക്കാളി ചേർക്കാം. ഒപ്പംതന്നെ ഉപ്പിടണം. കട്ട് ചെയ്തു വച്ച മുരിങ്ങക്കായ ചേർത്ത് നന്നായി ഇളക്കിയിട്ടു വെള്ളം ചേർക്കാം. അടച്ചുവെച്ചു സിമ്മിൽ വേവിക്കുക. ഏകദേശം 10-15 മിനുട്ട്. അളവ് ഇഷ്ടം പോലെ കൂട്ടുകയും, കുറക്കുകയും ചെയ്യാം. വെന്തു കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്യാം. മുഴുവനായും ഡ്രൈ ആക്കേണ്ട. കുറച്ചു വെള്ളം വേണം. ടേസ്റ്റി മുരിങ്ങക്ക മസാല റെഡി.