ചെമ്മീൻ
ഉള്ളി – 2
തക്കാളി – 2
പച്ചമുളക്
ഇഞ്ചി, വെളുത്തുള്ളി
തേങ്ങ – 1 കപ്പ്
ജീരകശാല അരി
ആവിശ്യമുള്ള ചെമ്മീൻ എടുക്കുക അതിലേക് മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് ഒരു 15 മിനുട്ട് അടച്ചു മാറ്റിവെക്കുക. ഇനി ചോറിലെക്ക് ആവിശ്യമായ അളവിൽ ജീരകശാല അരി വെള്ളത്തിൽ കുതിർത്തു വെക്കുക. ഇനി മാറ്റിവെച്ച ചെമ്മീൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലിട്ട് നല്ലപോലെ രണ്ട് സൈഡും പൊരിച്ചെടുത്തു മാറ്റിവെക്കുക. ഇനി ആ പൊരിച്ച എണ്ണയിൽ തന്നെ മസ്സാലയുണ്ടാക്കാം. അതിനായി അതിലേക്ക് കറുവാപട്ട, ഗ്രാമ്പു കൂടെ ഇഞ്ചി വെളുത്തുള്ളി പൈസ്റ്റ് ചേർത്ത് നല്ലപോലെ വഴറ്റുക. അതിലേക് ചെറുതായി അരിഞ്ഞു വെച്ച സവാള ഉപ്പ് എന്നിവ ചേർത് നല്ലപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് 3 പച്ചമുളക്, 2 തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക. അരിയിൽ നിന്നും വെള്ളം കുതിർന്ന ശേഷം നേരത്തെ വഴറ്റി വെച്ച മസാലയിലേക്ക് ചേർത്ത് കൊടുക്കുക. കൂടെ ഒരു സ്പൂൺ ഗീ ചേർത്ത് നല്ലപോലെ ചൂടാക്കുക. ഇനി ഇതിലേയ്ക് ഒരുകപ്പ് തേങ്ങ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഒരു പാനിൽ 3 കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേയ്ക് മല്ലിച്ചെപ്പ് ഇട്ട് ഒരു 3 മിനിറ്റ് വരെ അടച്ചവെച്ച് വേവിക്കുക. ഇനി നേരത്തെ പൊരിച്ചവെച്ച ചെമ്മീൻ കൂടി മുകളിലായി വെക്കുക, നല്ല ചെമ്മീൻ ചോർ തയ്യാർ.