ശരീര ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ് വിവിധ തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സുകള്‍. കൂട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ദിവസവും കൃത്യമായ അളവില്‍ ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിന്നും ലഭിക്കുന്നു. എന്നാല്‍ കുട്ടികളില്‍ ചിലര്‍ക്ക് ഇത്തരം ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കാന്‍ മടിയാണ്. അത്തരത്തിലുള്ള കുട്ടികള്‍ അറിയാതെ അവരെ കൊണ്ട് ഡ്രൈ ഫ്രൂട്ട്സ് കഴിപ്പിക്കാനുള്ളൊരു വിദ്യയാണ് ഇന്നത്തെ റെസിപ്പി. ഹെൽത്തിയായ നട്സ് ഷേക്ക് ഈസിയായി തയാറാക്കാം.
10-12 ബദാം (കുതിർത്തത്)
8-10 പിസ്ത (തോട് കളഞ്ഞത്)
5 കശുവണ്ടി
1 കപ്പ് പാൽ (അല്ലെങ്കിൽ ബദാം, ഓട്സ് അല്ലെങ്കിൽ സോയ പോലെയുള്ള ഏതെങ്കിലും പാൽ)
1 ചെറിയ വാഴപ്പഴം
1 ടീസ്പൂൺ തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് (ഓപ്ഷണൽ, മധുരത്തിന്)
ഒരു നുള്ള് ഏലക്കാപ്പൊടി (ഓപ്ഷണൽ, രുചിക്ക്)
ഐസ് ക്യൂബുകൾ (ഓപ്ഷണൽ)
1-2 ടേബിൾസ്പൂൺ ചിയ വിത്തുകൾ അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ
ഒരു ബ്ലെൻഡറിൽ, കുതിർത്ത ബദാം, അണ്ടിപരിപ്പ് പിസ്ത, പാൽ, വാഴപ്പഴം എന്നിവ ചേർക്കുക. നിങ്ങൾക്ക് ഒരു ക്രീമിയർ ഷേക്ക് വേണമെങ്കിൽ, കൊഴുപ്പ് നിറഞ്ഞ പാൽ അല്ലെങ്കിൽ തേങ്ങ അല്ലെങ്കിൽ ബദാം പാൽ പോലെയുള്ളവയും ചേർക്കാം. മധുരത്തിനായി തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ചേർക്കുക (ആവശ്യമെങ്കിൽ), ഒരു നുള്ള് ഏലയ്ക്കാപ്പൊടിയ്ും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ചിയ വിത്തുകൾ അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ എന്നിവയും ചേർക്കാം. ശേഷം ഷേക്കിലേക്ക് ഐസ് ക്യൂബുകൾ ചേർത്ത് വിളമ്പാം. സൂപ്പർ രുചിയിൽ ഹെൽത്തി ഷേക്ക് റെഡി.