Food

പഴവും ബ്രഡും ഉപയോഗിച്ച് ഒരു സാൻഡ്‌വിച്ച് തയ്യാറാക്കാം

വിശന്നിരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് പഴവും ബ്രഡും ഉപയോഗിചുള്ള സാൻഡ്‌വിച്ച്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

ആവശ്യമായ ചേരുവകൾ

ബ്രെഡ് –  രണ്ട്
നേന്ത്രപ്പഴം – ഒന്ന്
ശർക്കര – രണ്ട് ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് – രണ്ട് ടേബിൾസ്പൂൺ
ഏലയ്ക്കാപൊടി – കാൽ ടീസ്പൂൺ
നെയ് – ഒരു ടേബിൾസ്പൂൺ
ബദാം, അണ്ടി പരിപ്പ് – ചെറിയ കഷങ്ങൾ ആക്കിയത്

തയ്യാറാക്കുന്ന രീതി

ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടായ ശേഷം അതിലേക്ക് ബ്രെഡ് വെച്ച് ചൂടാക്കി എടുക്കുക. ശേഷം  വീണ്ടും നെയ്യ് ഒഴിച്ച് ചെറിയ കഷങ്ങളാക്കിയ അണ്ടിപരിപ്പും ബദാമും ചൂടാക്കി അതിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. ഇതിലേക്ക് ശർക്കരപ്പൊടിയും ഏലയ്ക്കാ പൊടിയും ചേർത്ത് മൂന്ന് മിനിറ്റോളം ചെറു തീയിലിട്ട് വരട്ടുക. ഇതിലേക്ക് തേങ്ങ ചിരികയതും യോജിപ്പിക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ചതിൽ നിന്ന് രണ്ട് ബ്രെഡ് എടുക്കുക. ഇതിന് നടുവിലായി  ഈ കൂട്ട് നിറയ്ക്കുക.