Food

നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരമായ ഉപ്പുമാവ്

ആരോഗ്യകരമായ ഒന്നാണ് നുറുക്ക് ഗോതമ്പ് ഉപ്പുമാവ്. കൊഴുപ്പും കൊളസ്ട്രോളുമൊക്കെ കുറഞ്ഞ അളവിൽ മാത്രമേ അടങ്ങിയുട്ടുള്ളൂ എന്നതുകൊണ്ട് തന്നെ ഡയറ്റ് എടുക്കുന്നവർക്ക് വളരെ നല്ലതാണ് ഈ ഉപ്പുമാവ്.

ആവശ്യമായ ചേരുവകൾ

നുറുക്ക് ഗോതമ്പു – ഒരു കപ്പ്
കാരറ്റ് – കാൽ കപ്പ്
സവാള – കാൽ കപ്പ്
പച്ചമുളക് – രണ്ട്
ഇഞ്ചി – രണ്ട് ടീസ്പൂൺ
കറി വേപ്പില – ഒരു തണ്ട്
കടുക്
എണ്ണ – രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന രീതി

നുറുക്ക് ഗോതമ്പ് കഴുകി വൃത്തിയാക്കി അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക.  ശേഷം അഞ്ചുകപ്പ് വെള്ളം ത്തിലേക്ക് കുതിർത്ത ഗോതമ്പ് ഉപ്പും ചേർത്ത് പത്തു മിനിറ്റ് വേവിക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും സവാളയും  വഴറ്റുക. ഇതിന്റെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി, പച്ചമുളക് , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് വേവിച്ച നുറുക്ക് ഗോതമ്പ് ചേർത്ത് ഇളക്കുക. അടച്ചുവെച്ച് കുറഞ്ഞ തീയിൽ അഞ്ച് മിനിറ്റ് കൂടി വേവിച്ച് എടുക്കാം.