Kerala

കെടിയുവിലെ താത്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല

കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) താത്കാലിക വൈസ് ചാന്‍സലര്‍ ആയി പ്രഫ. കെ.ശിവപ്രസാദിന്റെ നിയമനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. താല്‍ക്കാലിക വിസിയെ നിയമിച്ച ചാന്‍സലറുടെ നടപടി ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി.

കെടിയു വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ വിസി ഡോ. സജി ഗോപിനാഥ് കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് പ്രഫ. കെ.ശിവപ്രസാദിന് ചുമതല നല്‍കിയത്. കെടിയുവിലേക്ക് ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.പി.ആര്‍.ഷാലിജ്, ഡോ.വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്.

 

Tags: Kerala