വേനൽകാലത്തെ ഡൽഹിയിലെ ഏറ്റവും പ്രചാരമുള്ള പാനീയമാണ് മൊഹബത്ത് കാ സർബത്ത്. തണ്ണിമത്തൻ പ്രധാനമായ ഈ പാനിയത്തിന് ആരാധകർ ഏറെയാണ്.
ചേരുവകൾ
ചെറിയ കഷണങ്ങളായി മുറിച്ച തണ്ണിമത്തൻ
റോസ് സിറപ്പ് – 2 ടേബിൾസ്പൂൺ
പൊടിച്ച പഞ്ചസാര – 2 ടേബിൾസ്പൂൺ
തണുത്ത പാൽ – 2 കപ്പ്
ഐസ് ക്യൂബുകൾ – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – കാൽ ടേബിൾ സ്പൂൺ
ഉണക്കിയ റോസാപ്പൂവിന്റെ ഇതളുകൾ – അല്പം
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ തണുപ്പിച്ച പാൽ ഒഴിക്കുക. ശേഷം ഇതിലേക്ക് പൊടിച്ച പഞ്ചസാര, റോസ് സിറപ്പ്, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് എല്ലാ ചേരുവകളും ഒരുമിച്ച് ചേരുന്നതുവരെ നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് തണ്ണിമത്തന്റെ കഷണങ്ങൾ കുരു നീക്കം ചെയ്ത് നന്നായി യോജിപ്പിച്ച് അതിലേക്ക് ഒരു പിടി ഐസ് ക്യൂബുകൾ ചേർത്ത് പാനീയം ഗ്ലാസിലേക്ക് ഒഴിക്കുക. ശേഷം ഇതിന് മുകളിൽ ഉണക്കിയ റോസാപ്പൂവിന്റെ ഇലകൾ ചേർത്ത് കുടിക്കാം.
STORY HIGHLIGHT: mohabbat ka sharbat