Recipe

നല്ല വറ്റൽമുളകു ചമ്മന്തി കൂട്ടിയിട്ടുണ്ടോ? നിമിഷ നേരം കൊണ്ട് തയ്യാറാക്കാം – mulaku chutta chammanthi

ചോറിനൊപ്പം ചമ്മന്തിയും അച്ചാറും മെഴുക്കുപുരട്ടിയും വച്ച ഇലപ്പൊതിയഴിക്കുമ്പോൾത്തന്നെ നാവിൽ വെള്ളമൂറും. ചുട്ട ചമ്മന്തി എങ്ങിനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

വറ്റൽ മുളക് – 8
ചുവന്നുള്ളി – കാൽ കപ്പ്
വാളൻപുളി (വെള്ളത്തിൽ കുതിർത്തത്) – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ — രണ്ടു ടീസ്പൂൺ
ഉപ്പ് – പാകത്തിന്

തയ്യാറാകുന്ന വിധം

അൽപം എണ്ണയിൽ മുളകു വറുത്തു കോരുക. ശേഷം ഈ മുളകും വെള്ളത്തിൽ കുതിർത്ത വാളൻപുളിയും ഉപ്പും മിക്സിയിൽ ചെറുതായി ചതച്ചെടുക്കുക. കുഴമ്പ് പരുവത്തിൽ അരച്ചെടുത്ത കൂട്ടിലേക്ക് ചുവന്നുള്ളി ചേർത്ത് വീണ്ടും ചതയ്ക്കുക. അരച്ചെടുത്ത കൂട്ട് ചെറിയൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെളിച്ചെണ്ണയും ചേർത്തിളക്കി വിളമ്പാം.

STORY HIGHLIGHT: mulaku chutta chammanthi