ഉണക്ക ചെമ്മീൻ കൊണ്ട് എപ്പോഴും ചമ്മന്തി ആണോ ഉണ്ടാക്കാറുള്ളത്? എങ്കിൽ ഒന്നു ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ചോറിനൊപ്പം കഴിക്കാനായി സൂപ്പർ ആണ്.
ആവശ്യമായ സാധനങ്ങൾ
ഉണക്ക ചെമ്മീൻ
സവാള
ചെറിയ ഉള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി
ഉപ്പ്
മുളക് ചതച്ചത്
തേങ്ങ
തയ്യാറാക്കുന്ന രീതി
ആദ്യം ഉണക്കചെമ്മീൻ വൃത്തിയാക്കി കഴുകി എടുക്കുക. ശേഷം പാനിലേക്ക് ഇട്ട് ചൂടാക്കുക. ഇനി മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ആദ്യം കറിവേപ്പിലയും പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കുക. അടുത്തതായി ചെറിയ ഉള്ളി, സവാള എന്നിവ ചേർത്ത് നല്ലപോലെ വീണ്ടും വഴറ്റാം. ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മുളക് ചതച്ചത് ഇവ കൂടി ചേർക്കാം. എല്ലാം കൂടി മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ തേങ്ങ ചേർക്കുക. തേങ്ങ നന്നായി ചൂടാകുമ്പോൾ ഉണക്ക ചെമ്മീൻ ചതച്ചത് ചേർക്കാം. ഇനി എല്ലാംകൂടി ഡ്രൈ ആകുന്ന വരെ മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.