Movie News

‘റൈഫിള്‍ ക്ലബ്ബി’ലെ ദര്‍ശനയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് – darshana rajendran character poster from rifle club movie

ചിത്രം ഡിസംബർ 17 ന് പ്രദർശനത്തിനെത്തും

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ ദർശനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. ർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് എത്തിയത്. ചിത്രം ഡിസംബർ 17 ന് പ്രദർശനത്തിനെത്തും.

ചിത്രത്തിൽ ഹനുമാൻകൈന്‍ഡ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, പരിമൾ ഷായിസ്, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

 

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസെന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ് സ്വന്തമാക്കുന്നു. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്.

STORY HIGHLIGHT: darshana rajendran character poster from rifle club movie