ചേരുവകൾ
ജീരകം. 1/2ടീസ്പൂൺ
വെളുത്തുള്ളി. 3-4 അല്ലി
പച്ചമുളക് 2എണ്ണം
മഞ്ഞൾ പൊടി 1/4ടീസ്പൂൺ
കറിവേപ്പില, വറ്റൽമുളക്, ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
വാഴക്കൂമ്പിൻ്റെ പുറമെയുള 2-3 പോളകൾ ഇളക്കി കളയുക. ശേഷം ഇത് ചെറുതായി കൊത്തിയരിഞ്ഞ് നാര് കളഞ്ഞ് വെളളത്തിലിട്ട് പിഴിഞ്ഞെടുക്കുക.ചെറിയ ഉളളി അരിഞ്ഞ് വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം കടുകിട്ട് പൊട്ടിച്ച് വറ്റൽമുളക്, കറിവേപ്പില ഇടുക.അതിലേക്ക് വാഴക്കൂമ്പ്,ചെറിയ ഉളളി അരിഞ്ഞത്,ഉപ്പ്, വേകാനാവശ്യമായ വെള്ളവും തളിച്ച് അടച്ചു വച്ച് വേവിക്കുക.അതിനു ശേഷം തേങ്ങ, ജീരകം, വെളുത്തുളളി,പച്ചമുളക്,മഞ്ഞൾ പൊടി എന്നിവ അരച്ചത് ചേർത്തിളക്കുക,
സ്വാദിഷ്ടമായ വാഴക്കൂമ്പ് തോരൻ റെഡി.
വാഴക്കൂമ്പിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം കുറയ്ക്കും.ഡയ്ബറ്റിസിനും കൊളസ്ട്രോൾനും നല്ലതാണ്.