tips

പഞ്ചസാരയ്ക്ക് പകരമായി ഈ സിറപ്പ് ഉപയോഗിച്ച് നോക്കൂ, വണ്ണം പെട്ടന്ന് കുറയും

പഞ്ചസാരയ്ക്ക് പകരമായി മേപ്പിള്‍ സിറപ്പ് ഉപയോഗിക്കുന്നത് മൂലമാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദ്ദം, വയറിലെ കൊഴുപ്പ് ഘടന എന്നിവ മാത്രമല്ല മറ്റ് നിരവധി കാര്‍ഡിയോമെറ്റബോളിക് അപകട ഘടകങ്ങളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു.

 

 

മേപ്പിള്‍ സിറപ്പില്‍ പോളിഫെനോള്‍ ഉള്‍പ്പെടെയുള്ള 100-ലധികം പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് മികച്ച ഒരു ഔഷധമായി പ്രവര്‍ത്തിക്കുന്നു, ”പഠനത്തിലെ പ്രധാന ശാസ്ത്രജ്ഞനും പിഎച്ച്ഡിയുമായ ഡോ. ആന്ദ്രേ മാരെറ്റ് അഭിപ്രായപ്പെട്ടു.

 

 

 

മേപ്പിള്‍ സിറപ്പ് സ്ഥിരമായി ഉപയോഗിച്ചവരില്‍ രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ പുരോഗതിയുണ്ടായി എന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കി പൂര്‍ണ്ണമായും മേപ്പിള്‍ സിറപ്പിലേക്ക് മാറാനാകുമെങ്കില്‍ അത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പ്രത്യേകതരം മേപ്പിള്‍ മരങ്ങള്‍, പ്രധാനമായും ഷുഗര്‍ മേപ്പിള്‍, ബ്ലാക്ക് മേപ്പിള്‍ എന്നിവയുടെ കറ ശേഖരിച്ച് നിര്‍മ്മിക്കുന്ന സ്വീറ്റ് സിറപ്പാണ് ഇത്.്. യൂറോപ്യന്‍ കുടിയേറ്റക്കാരുടെ വരവിന് മുമ്പ് ഗ്രേറ്റ് ലേക്കുകളിലെയും സെന്റ് ലോറന്‍സിലെയും തദ്ദേശീയരായ ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നു.

 

മേപ്പിള്‍ സിറപ്പിന്റെ ഭൂരിഭാഗവും വടക്കേ അമേരിക്കയില്‍ നിന്നാണ് വരുന്നത്, ബ്രൗണ്‍ ടേബിള്‍ സിറപ്പുകള്‍, മിഠായികള്‍, ഐസ്‌ക്രീമിനുള്ള ടോപ്പിംഗുകള്‍, എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. മേപ്പിള്‍ സിറപ്പിന്റെ ഏറ്റവും അറിയപ്പെടുന്ന ഉപയോഗം പാന്‍കേക്കുകള്‍ക്കും വാഫിള്‍സിനും മധുരമുള്ള ടോപ്പിംഗ് ആയാണ്.